കൊട്ടിയൂര്‍: പാല്‍ച്ചുരം പുതിയങ്ങാടിയില്‍ പുലി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു. കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ സുധീര്‍ നരോത്തിന്റെ നിർദേശപ്രകാരം കാമറയും സ്ഥലത്ത് കാവലും ആരംഭിച്ചു. ഞായറാഴ്ച്ച വൈകുന്നേരവുംപ്രദേശത്ത് പുലിയെ കണ്ടന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി പുലിയുടെ സാന്നിധ്യം മനസിലാക്കുന്നതിനായി ക്യാമറക്കള്‍ സ്ഥാപിക്കാനും രാത്രിയില്‍ വനംവകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് കാവല്‍ ഉണ്ടാകുമെന്നും പുലിയാണെന്ന് സ്ഥിരീകരണമുണ്ടായാല്‍ കൂടു സ്ഥാപിച്ച് പിടികൂടുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ സ്ഥലത്തെ വീടിനു സമീപം കാമറ സ്ഥാപിച്ചത്.
കൂടാതെ രാത്രികാലത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ.സുരേന്ദ്രന്, ബീറ്റ് ഓഫീസര്‍മാര്‍, ഒരു വാച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാവലും ആരംഭിച്ചിട്ടുണ്ട്.