26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • 3.5 ലക്ഷം ചതുരശ്ര മീറ്ററിൽ കയർ ഭൂവസ്ത്രം
kannur

3.5 ലക്ഷം ചതുരശ്ര മീറ്ററിൽ കയർ ഭൂവസ്ത്രം

ജില്ലയിൽ 3,52,042 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്ര വിതാന പദ്ധതികൾ നടപ്പാക്കും. കയർ വികസന വകുപ്പിന്റെ കയർ ഭൂവസ്ത്ര പദ്ധതി അവലോകന സെമിനാറിലാണ്‌ തീരുമാനം. അഞ്ചുമാസ കാലയളവിൽ പദ്ധതി നടപ്പാക്കുന്നതിന്‌ നിർവഹണ ഏജൻസിയായി കയർഫെഡിനെ നിശ്‌ചയിച്ചു. തൊഴിലുറപ്പ്‌ പദ്ധതിയിലൂടെയാണ്‌ നടപ്പാക്കുക. ജില്ലയിൽ 64 പഞ്ചായത്തുകളിൽ 881602 ചതുരശ്ര അടി കയർ ഭൂവസ്ത്രം വിതാനം ചെയ്യുന്നതിന് 5.73 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്‌.
സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്‌തു. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജിഷ അധ്യക്ഷയായി. ജില്ലാ പ്രോജക്ട്‌ ഓഫീസർ എസ്‌ കെ സുരേഷ്‌കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഷമീമ, പഞ്ചായത്ത്‌ അസി. ഡയറക്ടർ പി എം ധനീഷ്‌, കയർ പ്രോജക്ട്‌ അസി. രജിസ്‌ട്രാർ പി ശാലിനി എന്നിവർ സംസാരിച്ചു. ടി പി ഹൈദർ അലി, ശ്രീവർധൻ നമ്പൂതിരി എന്നിവർ ക്ലാസെടുത്തു. തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കയർഫെഡ് ഉൽപ്പന്നങ്ങളുടെ പ്രദർശനവുമുണ്ടായി .

Related posts

യുഡിഎഫിന് ഇപ്പോൾ രണ്ട് ശത്രുക്കൾ: കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor

കോ​വി​ഡ്: ഓ​ക്‌​സി​ജ​ന്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കും: കളക്ടർ

Aswathi Kottiyoor

ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്*

Aswathi Kottiyoor
WordPress Image Lightbox