25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • നഗരസഞ്ചയം: പദ്ധതികൾ 17ന് മുമ്പ് സമർപ്പിക്കണം
kannur

നഗരസഞ്ചയം: പദ്ധതികൾ 17ന് മുമ്പ് സമർപ്പിക്കണം

ജില്ലയിലെ നഗരസഞ്ചയങ്ങളിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ടൈഡ് ഫണ്ട് ഉപയോഗിച്ച്‌ നടപ്പാക്കേണ്ട പദ്ധതികൾ 17നുള്ളിൽ സമർപ്പിക്കാൻ നിർദേശം.
മുൻ സാമ്പത്തിക വർഷം അനുവദിച്ച പദ്ധതികളുടെ സ്ഥിതിയും തുക വിനിയോഗം സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം നൽകാനും നഗരസഞ്ചയത്തിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ ധാരണയായി.
മുൻ വർഷം 46 കോടി രൂപയാണ് ടൈഡ് ഫണ്ടായി ജില്ലയ്ക്ക് അനുവദിച്ചത്. ഇതിൽ 36 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തവണ 35 കോടി രൂപയാണ് ലഭിക്കുക. ശുചിത്വം, മാലിന്യ സംസ്കരണം, കുടിവെള്ളം എന്നീ മേഖലകളിലാണ് ടൈഡ് ഫണ്ട് ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കാൻ സാധിക്കുക.
ജില്ലയിലെ 42 പഞ്ചായത്തുകൾ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് നഗരസഞ്ചയം. യോഗത്തിൽ മേയർ ടി ഒ മോഹനൻ അധ്യക്ഷനായി.
ഫണ്ട് പാഴാക്കി 
പാനൂർ
പാനൂർ നഗരസഭ കഴിഞ്ഞ തവണ അനുവദിച്ച 1.6 കോടി രൂപയും ചെലവഴിച്ചിട്ടില്ല. തിങ്കൾ നടന്ന നഗരസഞ്ചയം യോഗത്തിൽ നഗരസഭയെ പ്രതിനിധീകരിച്ചത് ക്ലർക്കായിരുന്നു. മറ്റ് നഗരസഭകളും പഞ്ചായത്തുകളും പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പാനൂർ പൂർണമായും മാറിനിൽക്കുകയായിരുന്നു. ഫണ്ട് പാഴാക്കിയതിനെതിരെ യോഗത്തിൽ വിമർശമുയർന്നു.

Related posts

കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച 145 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി……………

Aswathi Kottiyoor

ഗാന്ധി യുവ മണ്ഡലത്തിന്റെ സ്വാതന്ത്രത്തിന്റെ 75 ാം വാർഷികാഘോഷത്തിന് തുടക്കമായി

Aswathi Kottiyoor

മൊബൈൽ ആർ.ടി.പി.സി.ആർ. പരിശോധന ഇന്ന്

Aswathi Kottiyoor
WordPress Image Lightbox