27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ നൂ​റുകോ​ടി ത​ട്ടി​യെ​ടു​ത്ത നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
kannur

നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ നൂ​റുകോ​ടി ത​ട്ടി​യെ​ടു​ത്ത നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ട​പാ​ടി​ന്‍റെ പേ​രി​ൽ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ നൂ​റു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ആ​ലം​പാ​ടി സ്വ​ദേ​ശി പി.​എം. മു​ഹ​മ്മ​ദ് റി​യാ​സ് (31), മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി സി. ​ഷെ​ഫീ​ഖ് (30), കോ​ഴി​ക്കോ​ട് പാ​വ​ങ്ങാ​ട് സ്വ​ദേ​ശി വ​സിം മു​ന​വ്വ​റ​ലി (35), മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് (28) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ സി​റ്റി അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി ലോം​ഗ് റി​ച്ച് ടെ​ക്നോ​ള​ജീ​സ് എ​ന്ന​പേ​രി​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ആ​യി​ര​ങ്ങ​ളി​ൽ​നി​ന്ന് സം​ഘം പ​ണം സ​മാ​ഹ​രി​ച്ച​ത്.
ദി​നം​പ്ര​തി ര​ണ്ടു​മു​ത​ൽ എ​ട്ടു ശ​ത​മാ​നം വ​രെ ലാ​ഭ​വി​ഹി​തം ക്രി​പ്റ്റോ ക​റ​ൻ​സി​യി​ൽ ന​ൽ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ 40 കോ​ടി​യും ഷെ​ഫീ​ഖി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ 32 കോ​ടി​യും വ​സീം മു​ന​വ്വ​റ​ലി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ ഏ​ഴു​കോ​ടി​യും സ​മാ​ഹ​രി​ച്ച​താ​യി ക​ണ്ടെ​ത്തി.
ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ന് നാ​ലു മാ​സം മു​ന്പ് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​നാ​യ​തെ​ന്ന് എ​സി​പി പി.​പി. സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. മു​മ്പ് സ​മാ​ന കേ​സി​ല്‍ 34 കോ​ടി സ​മാ​ഹ​രി​ച്ച​തി​ന് മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നൗ​ഷാ​ദ് എ​ന്ന​യാ​ള്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ​യെ​ല്ലാം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​സി​പി പ​റ​ഞ്ഞു. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ര​ണ്ട​ര ല​ക്ഷം രൂ​പ ഈ ​സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ൽ​പ്പെ​ട്ട് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
പ​ണം തി​രി​ച്ചു കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സി​ൽ യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.
ക​ണ്ണൂ​രി​ൽ​നി​ന്ന് ഒ​രു പ​രാ​തി മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും കൂ​ടു​ത​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ക്കു​മെ​ന്നും എ​സി​പി വ്യ​ക്ത​മാ​ക്കി.

Related posts

ഭിന്നശേഷിക്കാരിലെ നൈപുണ്യ വികസനം മികച്ച നേട്ടമാകും: കലക്ടർ

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍

Aswathi Kottiyoor

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​നം പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ഏ​റ്റെ​ടു​ക്ക​ണം: മ​ന്ത്രി റി​യാ​സ്

Aswathi Kottiyoor
WordPress Image Lightbox