22.9 C
Iritty, IN
February 23, 2024
  • Home
  • Kerala
  • ഇ​രി​ട്ടിയിൽ ക​ട‌​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് ഒ​രു​ ല​ക്ഷം കവർന്നു
Kerala

ഇ​രി​ട്ടിയിൽ ക​ട‌​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് ഒ​രു​ ല​ക്ഷം കവർന്നു

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ൽ മോ​ഷ​ണം. ഇ​രി​ട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ വ​ൺ​വേ റോ​ഡി​ലു​ള്ള ഐ​ഡി​യ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് പ​വ​ർ ടൂ​ൾ​സി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ അ​പ​ഹ​രി​ച്ചു. മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​മ ഷി​നോ​ജ് അ​ഗ​സ്റ്റിൻ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ദി​നേ​ശ​ൻ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ലു​ദി​വ​സം മു​മ്പ് ഉ​ളി​യി​ൽ ടൗ​ണി​ൽ നാ​ല് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് വിതരണം ഇന്ന്(ഡിസംബർ 06)

Aswathi Kottiyoor

പേരാവൂർ മാരത്തൺ-2022 ; സംഘാടക സമിതി രൂപവത്കരിച്ചു

Aswathi Kottiyoor

തീ​പി​ടി​ച്ച് ഇ​ന്ധ​ന​വി​ല; പെ​ട്രോ​ളി​ന് 95 രൂ​പ ക​ട​ന്നു……….

Aswathi Kottiyoor
WordPress Image Lightbox