27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • കണ്ണവം വനത്തില്‍ കാണാതായ യുവാവിനെ കണ്ടെത്തി
Peravoor

കണ്ണവം വനത്തില്‍ കാണാതായ യുവാവിനെ കണ്ടെത്തി

പേരാവൂര്‍:കണ്ണവം വനത്തില്‍ കാണാതായ യുവാവിനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ബാബുവിന്റെ മകന്‍ അര്‍ജുന്‍ വനത്തിനുള്ളിലേക്ക് ഓടിപ്പോയത്.കണ്ണവം വനത്തിലൂടെ പറക്കാട് ഭാഗത്തേക്ക് ഓടിപ്പോയ അര്‍ജ്ജുനെ ബന്ധുക്കള്‍ പിന്തുടര്‍ന്നെങ്കിലും കാണാതാവുകയായിരുന്നു.വനംവകുപ്പ് അധികൃതരും പോലീസും രാത്രി വൈകിയും ഉള്‍വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് യുവാവിനെ വനത്തോട് ചേര്‍ന്നുള്ള മാറ്റൊരു വീട്ടില്‍ കണ്ടെത്തിയത്.യുവാവ് വനത്തിലേക്ക് ഓടി പോകാനുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related posts

29-ാം മൈൽ വെള്ളച്ചാട്ടത്തിനരികിൽ ഇനി ചെണ്ടുമല്ലികൾ വിരിയും

Aswathi Kottiyoor

വി​ട​വാ​ങ്ങി​യ​ത് തൊ​ണ്ടി​യി​ലെ വി​ക​സ​ന നാ​യ​ക​ൻ

Aswathi Kottiyoor

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കഥകളി മഹോത്സവം യാനം 2022 14 മുതൽ

Aswathi Kottiyoor
WordPress Image Lightbox