27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്കൂ​ൾ തു​റ​ന്നി​ട്ട് ഒ​രാ​ഴ്ച; ഹാ​ജ​ർ 50 ശ​ത​മാ​നം
kannur

സ്കൂ​ൾ തു​റ​ന്നി​ട്ട് ഒ​രാ​ഴ്ച; ഹാ​ജ​ർ 50 ശ​ത​മാ​നം

ക​ണ്ണൂ​ർ: സ്കൂ​ൾ തു​റ​ന്നി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ൾ സ്കൂ​ളി​ൽ എ​ത്തി​യ​ത് 50 ശ​ത​മാ​നം കു​ട്ടി​ക​ൾ മാ​ത്രം. കോ​വി​ഡ് സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ളു​ടെ പേ​ടി​യും സ്കൂ​ളി​ൽ എ​ത്താ​നു​ള​ള വാ​ഹ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​മാ​ണ് കാ​ര​ണം. ബാ​ച്ചു​ക​ളാ​യാ​ണ് ഇ​പ്പോ​ൾ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ചി​ല സ്കൂ​ളു​ക​ളി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ത്ര വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് വ​ന്ന​ത്. മാ​സ്കും സാ​നി​റ്റൈ​സ​റു​മെ​ല്ലാം ര​ക്ഷി​താ​ക്ക​ൾ കൊ​ടു​ത്ത് വി​ടു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സ​മ്മ​ർ​ദ്ദം​കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ ന​ല്ല ഉ​ത്സാ​ഹ​മാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.
മ​ല​യോ​ര​ത്തെ പ​ല സ്കൂ​ളു​ക​ളി​ലും ഉ​ച്ച​ക​ഞ്ഞി വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ എ​ത്ര​യെ​ത്തു​മെ​ന്ന് അ​റി​യി​ല്ലാ​ത്ത​തു​ണ്ടാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ന​ട​ത്താ​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നാ​ളെ മു​ത​ൽ എ​ട്ടാം ക്‌​ളാ​സു​കാ​ർ​ക്കും ക്ലാ​സ് തു​ട​ങ്ങും. അ​തു​കൊ​ണ്ട് ത​ന്നെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ത്തു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ്ര​തീ​ക്ഷ. സ്കൂ​ളി​ൽ എ​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി അ​ധ്യാ​പ​ക​ർ അ​യ​ച്ചു​കൊ​ടു​ക്കും. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളേ​യും സ്കൂ​ളി​ൽ എ​ത്തി​ക്കാ​നാ​ണ് നോ​ക്കു​ന്ന​തെ​ന്നും എ​ത്താ​ൻ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
സ്കൂ​ൾ ബ​സു​ക​ളി​ല്ലാ​ത്ത​താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലെ​ത്താ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, 25 ശ​ത​മാ​ന​ത്തോ​ളം ബ​സു​ക​ൾ​ക്ക് ഫി​റ്റ്ന​സ് ല​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ള്ള​വ​യ്ക്കും മ​റ്റു​മാ​ണ് ഫി​റ്റ്ന​സ് ല​ഭി​ക്കാ​ത്ത​ത്.​വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്നം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കാ​ൻ ഫി​റ്റ്ന​സ് ല​ഭി​ച്ച ബ​സു​ക​ൾ​കൊ​ണ്ട് പ​റ്റു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

Related posts

പാചക വാതക വിലവർധനയ്ക്കെതിരേ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ഇ​ന്ന്

Aswathi Kottiyoor

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം

Aswathi Kottiyoor

പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ മാനസികാരോഗ്യകേന്ദ്രം തുടങ്ങും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox