26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ക്കും: കെ​എ​ച്ച്ആ​ര്‍​എ
kannur

ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ക്കും: കെ​എ​ച്ച്ആ​ര്‍​എ

ക​ണ്ണൂ​ർ: പെ​ട്രോ​ളി​യം ഉ​ത്പന്ന​ങ്ങ​ള്‍​ക്കും പാ​ച​ക​വാ​ത​ക​ത്തി​നും അ​ടി​ക്ക​ടി വി​ല​വ​ര്‍​ധി​പ്പി​ച്ച് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കും വി​ല വ​ര്‍​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​നി​ട​യി​ലാ​ണ് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന് 266 രൂ​പ കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​യ്ക്കു​വാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ക്കു​വാ​ന്‍ ഹോ​ട്ട​ലു​ട​മ​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കും. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല​വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ണി​റ്റ്, ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കു​വാ​നും കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി​യും ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ലും അ​റി​യി​ച്ചു.

Related posts

നിർമാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു

Aswathi Kottiyoor

പെരുമ്പാമ്പിനെ പിടികൂടി

Aswathi Kottiyoor

വിളിക്കുക 94960 10101 മഴ: വൈദ്യുതി അപകടത്തിനെതിരെ ജാഗ്രതവേണം

Aswathi Kottiyoor
WordPress Image Lightbox