27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • മ​ല​ബാ​റി​ന്‍റെ ഇ​ട​യ​ശ്രേ​ഷ്ഠ​ന് നാടിന്റെ ആദരം
kannur

മ​ല​ബാ​റി​ന്‍റെ ഇ​ട​യ​ശ്രേ​ഷ്ഠ​ന് നാടിന്റെ ആദരം

ത​ല​ശേ​രി: പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി പ്ര​ഭ​യി​ൽ മ​ല​ബാ​റി​ന്‍റെ ഇ​ട​യ​ശ്രേ​ഷ്ഠ​ന് നാ​ടി​ന്‍റെ സ​മാ​ദ​രം. സ​ഭാ​ശ്രേ​ഷ്ഠ​ർ ഉ​ൾ​പ്പെ​ടെ പൗ​ര​പ്ര​മു​ഖ​രെ​യും അ​ല്‌​മാ​യ-​സാ​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളെ​യും സാ​ക്ഷി​ക​ളാ​ക്കി ലാ​ളി​ത്യ​ത്തി​ന്‍റെ പി​താ​വ് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ര നൂ​റ്റാ​ണ്ടി​ന്‍റെ പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ൽ ദൈ​വം ന​ൽ​കി​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കു ന​ന്ദി പ​റ​ഞ്ഞ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ജൂ​ബി​ലി കു​ർ​ബാ​ന അ​ർ​പ്പി​ച്ചാ​യി​രു​ന്ന അ​നു​ഗ്ര​ഹീ​ത ച​ട​ങ്ങി​ന് തു​ട​ക്കം. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ 14 ബി​ഷ​പ്പു​മാ​ർ ചേ​ർ​ന്ന് അ​ർ​പ്പി​ച്ച സ​മൂ​ഹ​ബ​ലി​യി​ൽ അ​തി​രൂ​പ​താ വൈ​ദി​ക​സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് 70 വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ബ​ൽ​ത്ത​ങ്ങാ​ടി ബി​ഷ​പ് മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, ബി​ഷ​പ്പു​മാ​രാ​യ മാ​ർ ജോ​സ് പൊ​രു​ന്നേ​ടം (മാ​ന​ന്ത​വാ​ടി), മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ (താ​മ​ര​ശേ​രി), മാ​ർ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത് (ഭ​ദ്രാ​വ​തി), മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ (കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ), ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ (കോ​ഴി​ക്കോ​ട്), ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല (ക​ണ്ണൂ​ർ), ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ് (ബ​ത്തേ​രി) എ​ന്നി​വ​രും കാ​ർ​മി​ക​രാ​യി​രു​ന്നു. നേ​ര​ത്തെ ക​ത്തീ​ഡ്ര​ൽ ക​വാ​ട​ത്തി​ലെ​ത്തി​യ ജൂ​ബി​ലേ​റി​യ​ന്മാ​ർ മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​നെ​യും ക​ർ​ദി​നാ​ളി​നെ​യും ബി​ഷ​പ്പു​മാ​രെ​യും അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പൂ​ക്ക​ൾ ന​ൽ​കി വ​ര​വേ​റ്റു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്ന് മ​ല​ബാ​റി​ന്‍റെ വ​ലി​യ ഇ​ട​യ​നോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജൂ​ബി​ലി​സ്മാ​ര​ക​മാ​യി അ​തി​രൂ​പ​ത ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ-​പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, വ​ട​ക​ര എം​പി കെ.​മു​ര​ളീ​ധ​ര​ൻ, ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രാ​യ എ.​എ​ൻ.​ഷം​സീ​ർ, സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ൺ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ, ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി ടീ​ച്ച​ർ, എം​എ​സ്എം​ഐ പ്രൊ​വി​ൻ​ഷ്യ​ൻ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​സി മാ​ത്യു, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ജൂ​ബി​ലേ​റി​യ​ൻ മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി സ്വാ​ഗ​ത​വും വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​അ​ല​ക്സ് താ​രാ​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

ക​ത്തീ​ഡ്ര​ൽ ഗാ​യ​ക​സം​ഘം ജൂ​ബി​ലി​ഗാ​നം ആ​ല​പി​ച്ചു. ച​ട​ങ്ങി​നു​ശേ​ഷം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ ജൂ​ബി​ലേ​റി​യ​നെ ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Related posts

ജില്ലയില്‍ 698 പേര്‍ക്ക് കൂടി കൊവിഡ്;676 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

മുഴപ്പിലങ്ങാട്​ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ധി​ക്കു​ന്നു.

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം

Aswathi Kottiyoor
WordPress Image Lightbox