• Home
  • Kerala
  • അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 13 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
Kerala

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 13 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 4 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 13 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോരമേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനം

31-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
01-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
02-11-2021:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
03-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
04-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Related posts

സ​​​ര്‍​ക്കാ​​​രി​​നോ​​ട് ഹൈ​​​ക്കോ​​​ട​​​തി: “ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു മു​ക​ളി​ലു​ള്ള​വ​രെ​ല്ലാം കോ​ടീ​ശ്വ​ര​ന്മാ​രെന്നു ധ​രി​ക്ക​രു​ത് ‘

Aswathi Kottiyoor

ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി

Aswathi Kottiyoor

സംസ്ഥാനമൊട്ടാകെ കയർഫെഡിന്റെ ഓണം വിപണന മേള സംഘടിപ്പിക്കും: മന്ത്രി പി.രാജീവ്

Aswathi Kottiyoor
WordPress Image Lightbox