കണ്ണൂർ : ജില്ലയിൽ വ്യാഴാഴ്ച (28/10/2021) 110 കേന്ദ്രങ്ങളിൽ 18 വയസിനുമുകളിൽ പ്രായമുള്ളവർക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്സിനേഷൻ നൽകും.
എല്ലാ കേന്ദ്രങ്ങളിലും കോവിഷിൽഡ് വാക്സിനാണ് നൽകുക. സ്പോട്ട് രജിസ്ട്രേഷൻ മുഖേനയാണ് വാക്സിൻ ലഭ്യമാക്കുക. സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തണം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.
ഫോൺ: 8281599680, 8589978405, 8589978401, 04972700194, 04972713437.