27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഭാരത്‍ മാല റോഡുകളിൽ ചിലത് ഗതിശക്തിയിൽ; വേഗം പൂർത്തിയാകും.
Kerala

ഭാരത്‍ മാല റോഡുകളിൽ ചിലത് ഗതിശക്തിയിൽ; വേഗം പൂർത്തിയാകും.

ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി കേരളത്തിന് അനുവദിച്ച റോഡുകളിൽ ചിലത് പിഎം ഗതിശക്തി പദ്ധതിയിൽ പെടുത്തി വേഗത്തിൽ പൂർത്തിയാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകി. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് മന്ത്രിയുടെ നിർദേശം.

ആലപ്പുഴ (എൻഎച്ച് 47) മുതൽ ചങ്ങനാശേരി – വാഴൂർ – പതിനാലാം മൈൽ (എൻഎച്ച് 220) വരെ 50 കി.മീ., കായംകുളം (എൻഎച്ച് 47) മുതൽ തിരുവല്ല ജംക്‌ഷൻ (എൻഎച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംക്‌ഷൻ (എൻഎച്ച് 183) മുതൽ ഊന്നുകല്ലിനടുത്തുള്ള ജംക്‌ഷൻ വരെ (എൻഎച്ച് 85) 45 കി.മീ, കൽപ്പറ്റയ്ക്കടുത്തുള്ള ജംക്‌ഷൻ (എൻഎച്ച് 766) മുതൽ മാനന്തവാടി വരെ 50 കി.മീ എൻഎച്ച് 183 എയുടെ ദീർഘിപ്പിക്കൽ, ടൈറ്റാനിയം – ചവറ വരെ (എൻഎച്ച് 66) 17 കി.മീ, എൻഎച്ച് 183 എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻഎച്ച് ളാഹയ്ക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കി.മീ., തിരുവനന്തപുരം – തെന്മല 72 കി.മീ, ഹോസ്ദുർഗ് – പാണത്തൂർ – ഭാഗമണ്ഡലം – മടിക്കേരി (കേരളത്തിലൂടെ പോകുന്ന ഭാഗം) 57 കി.മീ., ചെർക്കള – കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ., വടക്കഞ്ചേരി – പൊള്ളാച്ചി റോഡ്, തിരുവനന്തപുരം രാജ്യാന്തര തുറമുഖത്തെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം – കരമന-കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാല രണ്ടാംഘട്ടത്തിലുൾപ്പെടുത്തി മെച്ചപ്പെടുത്തുന്നത്.

തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾക്ക് കേന്ദ്രധനസഹായമുണ്ടാകും. ദേശീയപാത അതോറിറ്റിക്കു കൈമാറിയ റോഡുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഇതിനായി സ്ഥിരം സംവിധാനമേർപ്പെടുത്തുമെന്നും ഗഡ്കരി ഉറപ്പു നൽകി.

തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടർ റിങ് റോഡ് നിർമാണം സംബന്ധിച്ചും ചർച്ച നടത്തി. ഇതിനു പ്രാഥമിക അംഗീകാരം ലഭിച്ചതാണ്. 4500 കോടി രൂപയാണ് പദ്ധതിത്തുക.

കണ്ണൂർ വിമാനത്താവളം വഴിയുളള ചൊവ്വ- മട്ടന്നൂർ കൂട്ടുപുഴ – വളവുപാറ – മാക്കൂട്ടം – വീരാജ്പേട്ട- മടിക്കേരി– മൈസൂരു റോഡ് പദ്ധതിയിൽ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുനഃപരിശോധിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. രാജ്യസഭാംഗങ്ങളായ എം.വി. ശ്രേയാംസ് കുമാർ, ഡോ. വി.ശിവദാസൻ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Related posts

ശ്രദ്ധയുടെ മരണം: കോളജുകളിലും സർവകലാശാലാ പഠന വിഭാഗങ്ങളിലും വിദ്യാർഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവ്

Aswathi Kottiyoor

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

Aswathi Kottiyoor

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നം: കൗൺസലിങ് സൗകര്യവുമായി ബാലാവകാശ കമീഷൻ

Aswathi Kottiyoor
WordPress Image Lightbox