28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നം: കൗൺസലിങ് സൗകര്യവുമായി ബാലാവകാശ കമീഷൻ
Kerala

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നം: കൗൺസലിങ് സൗകര്യവുമായി ബാലാവകാശ കമീഷൻ

ക​ണ്ണൂ​ർ: കു​ട്ടി​ക​ളി​ലെ മാ​ന​സി​ക, ശാ​രീ​രി​ക, ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ കൗ​ൺ​സ​ലി​ങ് സം​വി​ധാ​നം ഒ​രു​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​വി. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ കൗ​ൺ​സ​ല​ർ​മാ​ർ​ക്കു​പു​റ​മെ ഐ.​എം.​എ​യു​ടെ സ​ഹ​ക​ര​ണ​വും ഇ​തി​നാ​യി ഉ​ണ്ടാ​കു​മെ​ന്ന് ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​മീ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ല്ലാ സ്‌​കൂ​ളു​ക​ളെ​യും ക​മീ​ഷ​ൻ വെ​ബ്‌​സൈ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നു​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന വാ​ർ​ഡ് ത​ല​ത്തി​ൽ ശി​ശു സം​ര​ക്ഷ​ണ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഡി​സം​ബ​റോ​ടെ ഇ​ത് പൂ​ർ​ത്തി​യാ​ക്കും. ഈ ​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത​ത് പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തും. പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​വ​രും പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട​വ​രു​മ​ട​ക്ക​മു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നും വി​വ​ര​ശേ​ഖ​രം പ്ര​യോ​ജ​ന​പ്പെ​ടും. ക​ണ്ണൂ​രി​ൽ ലൈ​ബ്ര​റി കൗ​ൺ​സി​ൽ, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ലെ പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ ‘മ​ക്ക​ളേ ന​മു​ക്ക് ക​ളി​ക്കാം ചി​രി​ക്കാം പ​ഠി​ക്കാം’ എ​ന്ന പേ​രി​ൽ കു​ട്ടി​ക​ളു​മാ​യി സം​വാ​ദം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ജീ​ഷ്യ​ൻ മു​തു​കാ​ടാ​ണ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക.

കോ​വി​ഡ് കാ​ലം കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് ക​മീ​ഷ​ൻ പ​ഠ​നം ന​ട​ത്തു​ക​യും റി​പ്പോ​ർ​ട്ടു​ക​ൾ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ ജി​ല്ല​യെ​യും ബാ​ല​സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ന്നു. എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ബാ​ല​സൗ​ഹൃ​ദ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം എ​ല്ലാ പ​ദ്ധ​തി​ക​ളും ബാ​ല​സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ഗ​വും വ​ൻ​ഭീ​ഷ​ണി​യാ​യി വ​ന്നി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ ആ​ദ്യം ബോ​ധ​വ​ത്​​ക​ര​ണം ഉ​ണ്ടാ​വേ​ണ്ട​ത് ര​ക്ഷി​താ​ക്ക​ളി​ലാ​ണ്. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സു​ര​ക്ഷി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശേ​ഷി ആ​ർ​ജി​ക്കു​ക​യും അ​വ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ ഉ​ണ്ടാ​ക്കു​ക​യു​മാ​ണ് ആ​വ​ശ്യം. ബോ​ധ​വ​ത്​​ക​ണം ത​ന്നെ​യാ​ണ് അ​തി​നു​ള്ള മാ​ർ​ഗ​മെ​ന്നും ചെ​യ​ർ​മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

പ്രകൃതിചികിത്സ: അനുമതി യോഗ്യത ഉള്ളവർക്ക് മാത്രമെന്ന് സർക്കാർ

𝓐𝓷𝓾 𝓴 𝓳

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖം വി​ട​വാ​ങ്ങി

𝓐𝓷𝓾 𝓴 𝓳

സബ്‌സിഡി അരി നിര്‍ത്തരുത് ; കേന്ദ്രത്തോട്‌ സിപിഐ എം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox