25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ഐ​എ​സ് കോ​ര്‍​പ​റേ​ഷ​ന്‍
kannur

ക​ണ്ണൂ​ർ സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ഐ​എ​സ് കോ​ര്‍​പ​റേ​ഷ​ന്‍

ക​ണ്ണൂ​ര്‍: ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ഖ്യാ​പ​നം ചേം​ബ​ര്‍ ഹാ​ളി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭൗ​മ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കോ​ര്‍​പ​റേ​ഷ​നാ​യി ഇ​തോ​ടെ ക​ണ്ണൂ​ര്‍ മാ​റി. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ കെ​ട്ടി​ട​ങ്ങ​ളും റോ​ഡു​ക​ളും ലാ​ന്‍​ഡ് മാ​ര്‍​ക്കു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ഒ​രു വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം തെ​ര​യു​ന്ന​തി​ന് സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ടി​ങ് സൊ​സൈ​റ്റി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഇ​തു​വ​ഴി ന​ഗ​രാ​സൂ​ത്ര​ണ​വും വാ​ര്‍​ഷി​ക പ​ദ്ധ​തി ആ​സൂ​ത്ര​ണ​വും ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും വ​ള​രെ കൃ​ത്യ​ത​യോ​ടെ ചെ​യ്യാ​ന്‍ ക​ഴി​യും. ച​ട​ങ്ങി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഷ​മീ​മ, പി. ​ഇ​ന്ദി​ര, സി​യാ​ദ് ത​ങ്ങ​ള്‍, ഷാ​ഹി​നാ മൊ​യ്തീ​ന്‍, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, കൗ​ണ്‍​സി​ല​ര്‍ മു​സ്‌‌​ലി​ഹ് മ​ഠ​ത്തി​ല്‍, സെ​ക്ര​ട്ട​റി ഡി. ​സാ​ജു മു​ന്‍ മേ​യ​ര്‍​മാ​രാ​യ സു​മ ബാ​ല​കൃ​ഷ്ണ​ന്‍, സി. ​സീ​ന​ത്ത്, ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ടി​ങ് സൊ​സൈ​റ്റി ജി​ഐ​എ​സ്‌​ഹെ​ഡ് ജ​യി​ക് ജേ​ക്ക​ബ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു

ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ഖ്യാ​പ​നം പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ബ​ഹി​ഷ്ക​രി​ച്ചു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന വേ​ള​യി​ൽ എം​എ​ൽ​എ​മാ​ർ സ്ഥ​ല​ത്തു​ണ്ടാ​കി​ല്ല എ​ന്ന​റി​ഞ്ഞാ​ണ് കോ​ർ​പ​റേ​ഷ​ൻ തീ​യ​തി നി​ശ്ച​യി​ച്ച​തെ​ന്നും ക്ഷ​ണി​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ൻ മേ​യ​ർ ഇ.​പി. ല​ത​യു​ടെ പേ​ര് മ​റ്റു​ള്ള​വ​രു​ടെ പേ​രി​ന് താ​ഴെ​വെ​ച്ച് അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും അ​വ​ഹേ​ളി​ക്കു​ന്ന ശൈ​ലി​യാ​ണ് ഭ​ര​ണ​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.

Related posts

സിൽവർലൈൻ: പ്രതിഷേധങ്ങൾക്കിടെ കല്ലിടൽ; കൂടുതലും കണ്ണൂരിൽ

Aswathi Kottiyoor

നിഷ്കളങ്ക ബാല്യങ്ങളെ തേടിവരുന്നു; ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1490 പേര്‍ക്ക് കൂടി കൊവിഡ് ; 1463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox