22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഹോമിയോ മരുന്ന്‌ വിതരണം തുടങ്ങി
kannur

ഹോമിയോ മരുന്ന്‌ വിതരണം തുടങ്ങി

കുട്ടികളുടെ കോവിഡ് പ്രതിരോധശക്തി വർധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന്‌ വിതരണം ‘കരുതലോടെ മുന്നോട്ട്’ ജില്ലയിൽ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് പ്രതിരോധ മരുന്ന് നൽകുന്നത്. ഓൺലൈൻവഴി രജിസ്റ്റർ ചെയ്താണ്‌ മരുന്നുവിതരണം. https//ahims.kerala.gov.in ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. സംശയ നിവാരണത്തിന്‌ 1800-599-2011 ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ലഭ്യമാക്കിയിട്ടുണ്ട്. ബുധനാഴ്ചവരെയാണ് മരുന്നുവിതരണം. മരുന്ന് ഒന്നുവീതം തുടർച്ചയായ മൂന്നുദിവസം വെറും വയറ്റിൽ കഴിക്കണം.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി അധ്യക്ഷയായി. കൗൺസിലർ അഡ്വ. പി കെ അൻവർ, ഡിഎംഒ അബ്ദുൾ സലാം, നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ. കെ സി അജിത് കുമാർ, സൂപ്രണ്ട് ഡോ. കെ ജ്യോതി, ഡോ. കെ സി വത്സല എന്നിവർ സംസാരിച്ചു.

Related posts

ജില്ലയില്‍ ബുധനാഴ്ച 139 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor

ക​ടു​ത്ത നി​യ​ന്ത്ര​ണം; വി​ജ​ന​മാ​യി കണ്ണൂർ ന​ഗ​രം

Aswathi Kottiyoor

എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രെയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തിനശിച്ചു, തീയിട്ടതെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox