• Home
  • kannur
  • വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധം! 25 മു​ത​ല്‍ പ്ര​ത്യേ​ക ഡ്രൈ​വ്
kannur

വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധം! 25 മു​ത​ല്‍ പ്ര​ത്യേ​ക ഡ്രൈ​വ്

ക​ണ്ണൂ​ർ: കോ​വി​ഡിനെ ​തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​കാ​ല​മാ​യി അ​ട​ഞ്ഞുകി​ട​ന്ന വി​ദ്യാ​ല​യ​ങ്ങ​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് തു​റ​ക്കു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​രോ​ധ​മൊ​രു​ക്കാ​ന്‍ ഹോ​മി​യോ ഇ​മ്യൂ​ണ്‍ ബൂ​സ്റ്റ​റു​മാ​യി ആ​യു​ഷ് വ​കു​പ്പ്. ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം. ആ​യു​ഷ് വ​കു​പ്പി​നൊ​പ്പം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി ന​ട​പ്പാ​ക്കു​ക. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​മ്പേ ത​ന്നെ പ​ര​മാ​വ​ധി കു​ട്ടി​ക​ള്‍​ക്ക് മ​രു​ന്ന് ന​ല്‍​കും. ഇ​തി​നാ​യി 25 മു​ത​ല്‍ 27 വ​രെ പ്ര​ത്യേ​ക ഡ്രൈ​വ് ന​ട​ത്തും.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 25ന് ​രാ​വി​ലെ 10 ന് ​ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ 1262 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ 4,07,845 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​രു​ടെ വി​വ​ര ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​യി. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷാ​ക​ര്‍​ത്തൃ സ​മി​തി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ മു​ഴു​വ​ന്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കും സ​പെ​ഷ​ല്‍ ഡ്രൈ​വ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍​കും.
ര​ജി​സ്‌​ട്രേ​ഷ​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പോ​ര്‍​ട്ട​ല്‍ ഒ​രു​ക്കും. ഇ​തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് മ​രു​ന്ന് കൈ​പ്പ​റ്റേ​ണ്ട​ത്. പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് ത​ന്നെ തൊ​ട്ട​ടു​ത്ത് മ​രു​ന്ന് വി​ത​ര​ണ​ത്തി​നു​ള്ള കി​യോ​സ്‌​കും സ​മ​യ​വും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ടാ​കും. 103 ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍​ക്ക് പു​റ​മെ 15 അ​ധി​ക കി​യോ​സ്‌​കു​ക​ളും മ​രു​ന്നു വി​ത​ര​ണ​ത്തി​നാ​യി ഒ​രു​ക്കും. ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍, ആ​യു​ഷ് മി​ഷ​ന്‍ എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പു​റ​മെ സ്വ​കാ​ര്യ ഹോ​മി​യോ ഡോ​ക്ട​ര്‍​മാ​രും ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ക്കു​ക. പ്ര​തി​രോ​ധ മ​രു​ന്ന് ദി​വ​സ​വും രാ​വി​ലെ വെ​റും​വ​യ​റ്റി​ല്‍ ഒ​ന്ന് വീ​തം മൂ​ന്ന് ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ക​ഴി​ക്ക​ണം. 21 ദി​വ​സം കൂ​ടു​മ്പോ​ള്‍ ഇ​ത് ആ​വ​ര്‍​ത്തി​ക്ക​ണം. അ​ധ്യ​യ​ന വ​ര്‍​ഷാ​വ​സാ​നം വ​രെ ഇ​ത് തു​ട​രും. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ മ​രു​ന്ന് എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ) ഡോ.​അ​ബ്ദു​ള്‍ സ​ലാം അ​റി​യി​ച്ചു.

Related posts

എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നാ​ളെ തു​ട​ങ്ങും

Aswathi Kottiyoor

ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 1246 പേർക്ക് കൂടി കോവിഡ് ; 1229 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox