24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • അതിദരിദ്രരെ കണ്ടെത്തല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
kannur

അതിദരിദ്രരെ കണ്ടെത്തല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മുഖ്യചുമതല വഹിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായ വിഇഒമാര്‍, നഗരസഭകളിലുളള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി, എന്നിവരാണ് നോഡല്‍ ഓഫീസര്‍ ചുമതല വഹിക്കുന്നവര്‍. തളിപ്പറമ്പ ഇടിസിയില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസം കണ്ണൂര്‍, എടക്കാട്, പേരാവൂര്‍, ഇരിട്ടി ബ്ലോക്ക് പരിധിയിലുളള പഞ്ചായത്തുകളിലെ സെക്രട്ടറിമാരും, വിഇഒ മാരും, ആന്തൂര്‍, കൂത്തുപറമ്പ, പാനൂര്‍ നഗരസഭകളിലെ സെക്രട്ടറിമാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയും, ഡെപ്യൂട്ടി സെക്രട്ടറിയുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുളളവര്‍ക്കുളള പരിശീലനം 22,23 തിയ്യതികളില്‍ നടക്കും.
ജില്ലാ നോഡല്‍ ഓഫീസറായ പിഎയു പ്രൊജക്ട് ഡയറക്ടര്‍ ടൈനി സൂസന്‍ ജോണ്‍ അധ്യക്ഷയായി. വിവിധ വിഷയങ്ങളില്‍ പി പി ദാമോദരന്‍, വി കെ പ്രകാശിനി, രവീന്ദ്രന്‍ തൊടീക്കളം, രത്‌നാകരന്‍ പിണറായി, ഷീല ടീച്ചര്‍, പി പി സുകുമാരന്‍ എന്നിവര്‍ ക്ലാസെടുത്തു. ഇടിസി പ്രിന്‍സിപ്പല്‍ പി സുരേന്ദ്രന്‍, ഇ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

കുട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം: മന്ത്രി

Aswathi Kottiyoor

ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഭാഗികമായി തകര്‍ന്നു

Aswathi Kottiyoor

ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor
WordPress Image Lightbox