25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നു​ള്ള സം​വി​ധാ​നം ഫ​ല​പ്ര​ദ​മ​ല്ല: പ്ര​തി​പ​ക്ഷ നേ​താ​വ്
kannur

വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നു​ള്ള സം​വി​ധാ​നം ഫ​ല​പ്ര​ദ​മ​ല്ല: പ്ര​തി​പ​ക്ഷ നേ​താ​വ്

ഇ​രി​ട്ടി: മ​നു​ഷ്യ​നും വ​ന്യ​മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചുവ​രു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തിന് ഇ​പ്പോ​ഴു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഫ​ല​പ്ര​ദമ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പാ​യം പെ​രി​ങ്ക​രി​യി​ൽ ജ​ന​വാ​സമേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റു മ​രി​ച്ച ജ​സ്റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ശ്‌​ന​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം കൊ​ണ്ടുവ​ന്ന​ത്. അ​ത് ഫ​ല​പ്ര​ദ​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും പ്ര​ശ്‌​ന​ത്തി​ന്‍റെ ഗൗ​ര​വം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടുവ​രാ​നും പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച സ​ണ്ണി​ ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് ക​ഴി​ഞ്ഞു. ഇ​തി​ൽ സ​ർ​ക്കാ​ർ ചി​ല ഉ​റ​പ്പു​ക​ൾ ന​ൽകി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷം ചി​ല നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​രി​നുമു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ല്ല​പ്പെ​ട്ട ജസ്റ്റി​ന്‍റെ ഭാ​ര്യ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽക​ണ​മെ​ന്ന് കു​ടും​ബാംഗങ്ങളും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം മു​ഖ്യ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെടുത്തുമെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​റ​പ്പു ന​ൽ​കി. എം​എ​ൽ​എമാ​രാ​യ സ​ണ്ണി​ ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ജോ​സ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, നേ​താ​ക്ക​ളാ​യ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, തോ​മ​സ് വ​ർ​ഗീ​സ്, വാ​ർ​ഡ് അം​ഗം മി​നി പ്ര​സാ​ദ്, ഫി​ലോ​മി​ന ക​ക്ക​ട്ടി​ൽ, ടോം ​മാ​ത്യു, ബൈ​ജു ആ​റാം​ഞ്ചേ​രി, മ​ട്ടി​ണി വി​ജ​യ​ൻ, ബി​ജു കു​റു​മു​ട്ടം എ​ന്നി​വ​രും ഒ​പ്പമു​ണ്ടാ​യി​രു​ന്നു.

Related posts

തെരുവുനായ വന്ധ്യംകരണം ഇന്നാരംഭിക്കും

Aswathi Kottiyoor

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം ആരംഭിച്ചു

Aswathi Kottiyoor

ജില്ലയിൽ 7 റെയിൽവേ മേൽപാലങ്ങൾ

Aswathi Kottiyoor
WordPress Image Lightbox