• Home
  • kannur
  • സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം വീ​ടു​ക​ൾകൂ​ടി ന​ൽ​കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ
kannur

സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം വീ​ടു​ക​ൾകൂ​ടി ന​ൽ​കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: അ​ടു​ത്ത ഘ​ട്ട​ത്തി​ൽ അ​ഞ്ചു ല​ക്ഷം വീ​ടു​ക​ൾ ന​ൽ​കു​ക​യാ​ണ് സ​ർ​ക്കാ​രിന്‍റെ ല​ക്ഷ്യ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ -എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ദ്ധ​തി രേ​ഖ – ന​ല്ലി​ടം മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഷീ​ബ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ബാ​ബു​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഇ.​സി. മ​ല്ലി​ക,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ടോ​ണ വി​ൻ​സ​ന്‍റ്, ആ​ർ. ഗോ​പാ​ല​ൻ, ടി.​പി. ര​ജ​നി, വാ​ർ​ഡ് മെ​മ്പ​ർ വി. ​ര​മ​ണി, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​വി. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ത​ല ഡി​പി​ആ​ർ കോ-​ഓ​ഡി​നേ​റ്റ​ർ വി. ​മു​ത്തു​കൃ​ഷ്ണ​ൻ പ​ദ്ധ​തി രേ​ഖ വി​ശ​ദീ​ക​രി​ച്ചു.

Related posts

പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ വൻ തീ പിടുത്തം

Aswathi Kottiyoor

അ​തി​ഥി ദേ​വോ ഭ​വ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

Aswathi Kottiyoor

ലോക്ഡൗൺ രണ്ടാം ദിവസം; ഇടറോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.

WordPress Image Lightbox