27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • എ​ല്‍​പി​ജി ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി​ലേ​ക്ക്
kannur

എ​ല്‍​പി​ജി ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി​ലേ​ക്ക്

ക​ണ്ണൂ​ര്‍: കൂ​ലി വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​ക വി​ത​ര​ണ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്.
ഇ​ന്ന​ലെ ചേ​ർ​ന്ന ഫ്യു​വ​ല്‍ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള ക​രാ​റി​ന്‍റെ കാ​ലാ​വ​ധി 2018 ഒ​ക്ടോ​ബ​ര്‍ 31 നു ​അ​വ​സാ​നി​ച്ചി​രു​ന്നു.
തു​ട​ര്‍​ന്ന് കൂ​ലി വ​ര്‍​ധ​ന അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ണി​യ​ന്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് നോ​ട്ടീ​സും ന​ല്‍​കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് തൊ​ഴി​ല്‍​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ര​വ​ധി ത​വ​ണ അ​നു​ര​ഞ്ജ​ന യോ​ഗം വി​ളി​ച്ചെ​ങ്കി​ലും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ പി​ടി​വാ​ശി​യാ​ണ് ച​ര്‍​ച്ച അ​ല​സി​പ്പി​രി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ഉ​മേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​അ​ശോ​ക​ന്‍, എ. ​പ്രേ​മ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

സ്ത്രീശക്തിക്ക് നാടിന്‍റെ ആദരം

Aswathi Kottiyoor

പാചക വാത​ക വി​ത​ര​ണ​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന വേ​ണ​മെ​ന്ന് ഹ​ർ​ജി; സ​ർ​ക്കാ​ർ നി​ല​പാ​ട് തേ​ടി……..

Aswathi Kottiyoor

മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം; അ​ഞ്ചി​നും ആ​റി​നും മെ​ഗാ കാ​മ്പ​യി​ന്‍

Aswathi Kottiyoor
WordPress Image Lightbox