23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് അ​ക്ഷ​യ വ​ഴി അ​പ്പീ​ൽ റി​ക്വ​സ്റ്റ് നൽകാം
kannur

പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് അ​ക്ഷ​യ വ​ഴി അ​പ്പീ​ൽ റി​ക്വ​സ്റ്റ് നൽകാം

ക​ണ്ണൂ​ർ: കോ​വി​ഡ് മൂ​ലം മ​രി​ച്ച വ്യ​ക്തി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടാ​ത്ത​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​ക്ഷ​യ വ​ഴി അ​പ്പീ​ൽ റി​ക്വ​സ്റ്റ് സ​മ​ർ​പ്പി​ക്കാം. https://covid19. kerala. gov. in/deathinfo. എ​ന്ന സൈ​റ്റി​ൽ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം. പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രു​ടെ ബ​ന്ധു​ക്ക​ൾ മ​രി​ച്ച​യാ​ളു​ടെ താ​ഴെ പ​റ​യു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ കീ ​ന​മ്പ​ർ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​പ്പി, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഉ​ള്ള​തു​പോ​ലെ മ​രി​ച്ച​യാ​ളു​ടെ പേ​ര്, വ​യ​സ്, ലിം​ഗ​ഭേ​ദം, അ​ച്ഛ​ൻ, ഭ​ർ​ത്താ​വ്, ഭാ​ര്യ, അ​മ്മ എ​ന്നി​വ​രു​ടെ പേ​ര്, ആ​ശു​പ​ത്രി രേ​ഖ​ക​ളി​ലെ മൊ​ബൈ​ൽ ന​മ്പ​ർ, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ പോ​ലെ സ്ഥി​ര​മാ​യ വി​ലാ​സം, ജി​ല്ല, പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര്, മ​ര​ണ സ്ഥ​ലം, തീ​യ​തി, മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത ജി​ല്ല, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റ് പേ​ര്, സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ആ​ശു​പ​ത്രി​യു​ടെ പേ​ര്, പ്ര​സ​ക്ത​മാ​യ ആ​ശു​പ​ത്രി രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ അ​പ് ലോ​ഡ് ചെ​യ്യ​ണം.
പോ​ർ​ട്ട​ലി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് മ​ര​ണ പ്ര​ഖ്യാ​പ​ന രേ​ഖ മ​ര​ണ​പ്പെ​ട്ട വ്യ​ക്തി താ​മ​സി​ച്ച സ്ഥ​ല​ത്തെ ആ​രോ​ഗ്യ സ്ഥാ​പ​നം (പി​എ​ച്ച്സി/​എ​ഫ്എ​ച്ച്സി/​സി​എ​ച്ച്സി) വ​ഴി കൈ​മാ​റും. ഡി ​എം ഒ ​ഓ​ഫീ​സി​ൽ നി​ന്നും ഈ ​രേ​ഖ നേ​രി​ട്ട് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ക്കു​ക​യി​ല്ല. ഫോ​ൺ: 8589978404.

Related posts

ഇല്ലയിൽ ഇന്ന് കോവിഡ് വാക്സിനേഷൻ 105 കേന്ദ്രങ്ങളിൽ………….

Aswathi Kottiyoor

ഓൺലൈൻ മാർക്കറ്റിംഗ് തട്ടിപ്പുക്കാർ കണ്ണൂരിൽ

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം വീ​ടു​ക​ളി​ൽ​നി​ന്ന്: കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ

Aswathi Kottiyoor
WordPress Image Lightbox