27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി സംഗീത സഭ നവരാത്രി ആഘോഷത്തിന് തുടക്കമായി
Iritty

ഇരിട്ടി സംഗീത സഭ നവരാത്രി ആഘോഷത്തിന് തുടക്കമായി

ഇരിട്ടി : ഇരിട്ടി സംഗീത സഭയുടെ നേതൃത്വത്തിലുള്ള നാലു ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തിനു തുടക്കമായി. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സംഗീതസഭ പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ , വൈസ് പ്രസിഡന്റ് കെ.സി. ജോസ്, സിക്രട്ടറി അമ്മ മനോജ്, ജോ. സിക്രട്ടറി കണ്ണൂർ നാസർ, ട്രഷറർ പ്രമോദ് കൈലാസത്തിൽ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു കൊണ്ട് നവരാത്രി ആഘോഷം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ശ്രുതിലയ സന്ധ്യ അരങ്ങേറി. മഹാനവമി ദിനത്തില്‍ രാത്രി 7.30 ന് ഇരിട്ടി സംഗീത സഭയുടെ ഫേസ്ബുക്ക് പേജിലൂടെ സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ കൊല്ലം മോഹന്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. 15 ന് വൈകിട്ട് 7.30 ന് കലാഭവന്‍ ഷിജു അവതരിപ്പിക്കുന്ന ഭക്തിഗാന സന്ധ്യ. 16 ന് രാത്രി 7.30 മിഡില്‍ ഈസ്റ്റിലെ ഗായകരായ ജോസ് ജോര്‍ജ്ജ്, രേഖ ജന്നി, സുധീപ് കെ.പവിത്രന്‍ എന്നിവര്‍ ഒരുക്കുന്ന ഗാനാര്‍ച്ചനയും നടക്കും.

Related posts

ഇരിട്ടിയിൽ പുഷ്പ്പ സസ്യഫല പ്രദർശനം 17 മുതൽ തുടങ്ങും

Aswathi Kottiyoor

ജെസ്റ്റിന്റെ മരണം – വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ പ്രതിഷേധ പരമ്പര

Aswathi Kottiyoor

ആറളത്ത് ആനമതിൽ ഉടൻ

Aswathi Kottiyoor
WordPress Image Lightbox