• Home
  • Kerala
  • ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം
Kerala

ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം

നവരാത്രി ആഘോഷത്തിന്റെ ഭാഗമായ മഹാനവമി ഇന്ന്. വിജയദശമി ദിനമായ വെള്ളിയാഴ്ച കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും.
ക്ഷേത്രങ്ങളിൽ വിദ്യാരംഭചടങ്ങുകൾ നടക്കും. നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിജയദശമിയിൽ ചടങ്ങുകൾ നടക്കും.കഴിഞ്ഞ വർഷം കോവിഡ് കാരണം കർശന നിബന്ധനകളോടെയായിരുന്നു ചടങ്ങുകൾ നടത്തിയത്. ഇത്തവണയും നിയന്ത്രണമുണ്ട്. വിവിധ ക്ഷേത്രങ്ങളിലും പ്രത്യേകവേദികളിലും ബുധനാഴ്ച ദുർഗാഷ്ടമി ദിനത്തിൽ പുസ്തകങ്ങളുടെ പൂജവെപ്പ് നടന്നു. പുസ്തകത്തിനൊപ്പം സംഗീതോപകരണങ്ങളും ആയുധങ്ങളും പൂജക്കു വെച്ചു. ഇവ വിജയദശമി നാളിലാണ് തിരിച്ചെടുക്കുക.

മഹാനവമി ദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും മറ്റും നടക്കും. കേരളത്തിലെ വിജയദശമി ആഘോഷങ്ങൾക്കൊപ്പം കർണാടകയിൽ ദസറയും പശ്ചിമ ബംഗാളിൽ ദുർഗപൂജയും ആഘോഷിക്കും.

Related posts

മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനം: മുഖ്യമന്ത്രി

Aswathi Kottiyoor

കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്

Aswathi Kottiyoor

എ​ല്ലാം സ​ജ്ജം; മു​ല്ല​പ്പെ​രി​യാ​ർ ഡാം ​വെ​ള്ളി​യാ​ഴ്ച തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox