25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മി​ല്ല; വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ള​ക്‌​ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി
kannur

തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മി​ല്ല; വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ള​ക്‌​ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

ക​ണ്ണൂ​ർ: മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചി​ട്ടും ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷ​വും ജി​ല്ല​യി​ൽ സീ​റ്റി​ല്ല. ജി​ല്ല​യി​ൽ 12,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മി​ല്ലാ​താ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ജി​ല്ലാ ക​ള​ക്‌​ട​റെ നേ​രി​ൽ​ക്ക​ണ്ട് നി​വേ​ദ​നം ന​ൽ​കി. മ​ക്ക​ളു​ടെ ഭാ​വി നി​ശ്ച​യി​ക്കു​ന്ന ഹ​യ​ർ​സ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന് ഭീ​മ​മാ​യ ഫീ​സ് ന​ൽ​കി ജി​ല്ല​യ്ക്ക് പു​റ​ത്തു​പോ​യും തേ​ടേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ക​ള​ക്‌​ട​റെ ബോ​ധ്യ​പ്പെ​ടു​ത്തി.
തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ല​സ് വ​ൺ സീ​റ്റ് വി​ഷ​യ​ത്തി​ൽ രൂ​പീ​ക​രി​ച്ച ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​ക്‌‌​ഷ​ൻ കൗ​ൺ​സി​ൽ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ വി​വി​ധ എം​എ​ൽ​എ​മാ​ർ, രാ​ഷ്ട്രീ​യ​പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് വ​രും​ദി​ന​ങ്ങ​ളി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളാ​യും ഉ​ന്ന​താ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചും സീ​റ്റ് ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​വാ​നാ​ണ് തീ​രു​മാ​നം.

Related posts

വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വിഹിതം

Aswathi Kottiyoor
WordPress Image Lightbox