24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കോടികളുടെ ചിട്ടി തട്ടിപ്പ് :റിലേ നിരാഹാര സമരം രണ്ടാം ദിവസം
Peravoor

കോടികളുടെ ചിട്ടി തട്ടിപ്പ് :റിലേ നിരാഹാര സമരം രണ്ടാം ദിവസം

പേരാവൂര്‍:കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പേരാവൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംങ്ങ് സൊസൈറ്റിക്ക് മുന്നില്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് ചിട്ടിപ്പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് റിലേ നിരാഹാര സമരം നടത്തുന്നത്.രണ്ടാം ദിവസം മിനി മാത്യുവാണ് നിരാഹാര കിടക്കുന്നത്. രണ്ടാം ദിവസത്തെ സമരം കര്‍മ്മ സമതി ചെയര്‍മാന്‍ കെ.സനീഷ് ഉദ്ഘാടനം ചെയ്തു, മാത്യു തോട്ടത്തില്‍, കര്‍മ സമിതി കണ്‍വീനര്‍ സിബി മേച്ചേരി, തുടങ്ങിയവര്‍ സംസാരിച്ചു.
ഈ മാസം 15നകം പരിശോധന റിപ്പോര്‍ട്ട് നല്‍കാനാണ് ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും കോ-ഓപ്പറേറ്റിവ് ഹൗസ് ബില്‍ഡിംങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പില്‍ ആരോപണ വിധേയരായ സെക്രട്ടറി പി.വി.ഹരിദാസ് ,മുന്‍ പ്രസിഡന്റ് കെ. പ്രിയന്‍ എന്നിവര്‍ക്ക് സഹകരണ വകുപ്പ് നടത്തിയ ചേദ്യം ചെയ്യലില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും മുന്‍ പ്രസിഡന്റ് കെ. പ്രിയന്‍ ചോദ്യംചെയ്യലിന് ഹാജരായി മൊഴി നല്‍കി. ഇനിയും ഹാജരായില്ലെങ്കില്‍ സെക്രട്ടറിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.പ്രദോഷ് കുമാര്‍ അറിയിച്ചു.

Related posts

നീന്തൽ പരിശീലനത്തിന് തുടക്കമായി

Aswathi Kottiyoor

കോവിഡ് വ്യാപനം ഉണ്ടായ തെറ്റുവഴി കൃപാ ഭവനില്‍ രോഗികളായ മുഴുവന്‍ പേരും രോഗ മുക്തരായി

Aswathi Kottiyoor

അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox