27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സെൻസെക്‌സിൽ 100 പോയന്റ് നഷ്ടത്തോടെ തുടക്കം: ടിസിഎസ് ആറുശതമാനം താഴ്ന്നു .
Kerala

സെൻസെക്‌സിൽ 100 പോയന്റ് നഷ്ടത്തോടെ തുടക്കം: ടിസിഎസ് ആറുശതമാനം താഴ്ന്നു .

കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ നേട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ വ്യാപാര ആഴ്ചയുടെ ആദ്യദിനം സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 100 പോയന്റ് താഴ്ന്ന് 59,958ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തിൽ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് പ്രാധാനമായും രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചത്.

പ്രതീക്ഷക്കൊത്തുയരാത്ത പ്രവർത്തനഫലം പുറത്തുവിട്ടതോടെ ടിസിഎസിന്റെ ഓഹരി വില ആറുശതമാനത്തോളം ഇടിഞ്ഞു. 2021 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 9,624 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. വാർഷികാടിസ്ഥാനത്തിൽ 14.1ശതമാനമാണ് വർധന.

ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. പവർഗ്രിഡ്, മാരുതി, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടൈറ്റാൻ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. മൂന്നുശതമാനം താഴ്ന്നു. ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

Related posts

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

മം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ബാം​ഗ​ളൂ​രി​ലേ​ക്ക് ഇ​നി ചി​ല്ലു​കൊ​ട്ടാ​ര​ത്തി​ലെ ട്രെ​യി​ന്‍ യാ​ത്ര

Aswathi Kottiyoor

വിൽക്കുന്നത് അസംസ്‌കൃത എണ്ണയുടെ കരുതൽശേഖരം കരുതൽഎണ്ണയും മറിച്ചുവില്‍ക്കുന്നു; 19 ഡോളറിന് വാങ്ങിയ എണ്ണ 80 ഡോളറിന് വില്‍ക്കും.

Aswathi Kottiyoor
WordPress Image Lightbox