25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • പേരാവൂരിലെ ചിട്ടി തട്ടിപ്പ്: കര്‍മ്മസമിതി റിലേ നിരാഹാരം ആരംഭിച്ചു
kannur

പേരാവൂരിലെ ചിട്ടി തട്ടിപ്പ്: കര്‍മ്മസമിതി റിലേ നിരാഹാരം ആരംഭിച്ചു

പേരാവൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിന് ഇരയായവര്‍ക്ക് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി. പേരാവൂരിലെ സൊസൈറ്റി ഓഫീസിന് മുന്നില്‍ കണ്‍വീനര്‍ സിബി മേച്ചരിയാണ് ഇന്നലെ നിരാഹാരമനുഷ്ഠിച്ചത്. നിരാഹാര സമരം റിട്ടയേര്‍ഡ് എസ്.ഐ.സതീശന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപകരുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ചാണ് നിരാഹാര സമരം തുടങ്ങിയത്. ഇടപാടുകാരുടെ പണം തിരികെ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സൊസൈറ്റി അധികൃതര്‍ സ്വീകരിക്കാത്തപക്ഷം സമരരീതി മാറ്റുമെന്നും കര്‍മ്മസമിതി അറിയിച്ചിട്ടുണ്ട്.

സൊസൈറ്റി സെക്രട്ടറി, നിലവിലെ ഭരണ സമിതി, വിവാദചിട്ടി തുടങ്ങുന്ന കാലയളവിലെ പ്രസിഡന്റ്, സി.പി.എം പേരാവൂര്‍ ഏരിയാ കമ്മിറ്റി, ജില്ലാ സെക്രട്ടറി എന്നിവരെല്ലാം വ്യത്യസ്ത നിലപാടുകളും പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടാന്‍ പ്രായോഗിക നടപടികളൊന്നുമായിട്ടില്ലെന്നാണ് ആരോപണം. 432 നിക്ഷേപകരുടെപേരില്‍ കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും അതില്‍ തന്നെ ഒരു ലക്ഷം രൂപയുടെ ചിട്ടിയില്‍ നിന്ന് മാത്രം സൊസൈറ്റി അധികൃതര്‍ നല്‍കിയ കണക്കു പ്രകാരം നിക്ഷേപകര്‍ക്ക് 1.87 കോടി രൂപ തിരികെ നല്‍കാനുണ്ടെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു.

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ പ്രതിഷേധവുമായി സൊസൈറ്റി ഓഫീസ് ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തു വന്നിരുന്നു. സെക്രട്ടറി പി.വി.ഹരിദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.അനുമതിയില്ലാതെ തുടങ്ങിയ ചിട്ടി ഇടപാടിനെക്കുറിച്ച്‌ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അതേ സമയം ചിട്ടി തുടങ്ങാന്‍ സഹകരണ വകുപ്പിന്റെ അനുമതിയാണ് വേണ്ടതെന്ന് നിലപാട് വ്യക്തമാക്കിയ സി.പി.എം നേതൃത്വം നിക്ഷേപകര്‍ക്ക് പണം ലഭ്യമാക്കാന്‍ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

അനിശ്ചിതകാല റിലേ നിരാഹാര സമരത്തില്‍ കെ.സനീഷ് അദ്ധ്യക്ഷത വഹിച്ചു.ടി.ബി.വിനോദ്കുമാര്‍, മിനി, മാത്യു, സ്വാതി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം 50 ശ​ത​മാ​നം മാത്രം

Aswathi Kottiyoor

കണ്ണൂർ സിറ്റി​ പൊലീസ്​ പരിധിയിൽ ഒമ്പത്​ കമ്പനി കേന്ദ്രസേന

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 1246 പേർക്ക് കൂടി കോവിഡ് ; 1229 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox