• Home
  • kannur
  • 10ന് ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
kannur

10ന് ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ക​ണ്ണൂ​ർ: ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​ത്തി​ന് ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. റ​വ​ന്യൂ, പോ​ലീ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ സേ​ന, ഫി​ഷ​റീ​സ്, തീ​ര​ദേ​ശ പോ​ലീ​സ്, ജ​ല​സേ​ച​നം, വൈ​ദ്യു​തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍​ക്ക് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ര്‍​ദേ​ശം ന​ല്‍​കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍-​മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍, വി​വി​ധ തീ​ര​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​നോ​പാ​ധി​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കി വ​യ്ക്ക​ണം.
അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷ​യെ ക​രു​തി മാ​റി താ​മ​സി​ക്കാ​ന്‍ ത​യാ​റാ​വ​ണം.
സ്വ​കാ​ര്യ-​പൊ​തു ഇ​ട​ങ്ങ​ളി​ല്‍ അ​പ​ക​ട​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍, പോ​സ്റ്റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും മ​ര​ങ്ങ​ള്‍ കോ​തി ഒ​തു​ക്കേ​ണ്ട​തു​മാ​ണ്. അ​പ​ക​ടാ​വ​സ്ഥ​ക​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്ത​ണം.
ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​മ​ര്‍​ജ​ന്‍​സി കി​റ്റ് ത​യാ​റാ​ക്ക​ണം. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ള്‍ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടു​ള്ള​ത​ല്ല. പു​ഴ​യോ​ര​ത്തോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി ക​ണ്ട് കൊ​ണ്ടു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ക​യും അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റി​ത്താ​മ​സി​ക്കു​ക​യും വേ​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ര്‍​ദ്ദേ​ശി​ച്ചു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ 67 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

Aswathi Kottiyoor

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി; റോഡുകളുടെ നിലവാരം ഉയർത്തും: മന്ത്രി

Aswathi Kottiyoor

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ

Aswathi Kottiyoor
WordPress Image Lightbox