25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക ഗാ​ല​റി തു​റ​ന്നു
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക ഗാ​ല​റി തു​റ​ന്നു

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് ഭീ​തി മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ന്ദ​ർ​ശ​ക ഗാ​ല​റി തു​റ​ന്നു. ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് വി​മാ​ന​ത്താ​വ​ളം കാ​ണാ​നെ​ത്തു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് പ്ര​വേ​ശ​നം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തെ ഗാ​ല​റി അ​ട​ച്ചി​ട്ടി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് വി​മാ​ന​ങ്ങ​ൾ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തും ഉ​യ​രു​ന്ന​തും കാ​ണാ​ൻ എ​യ​ർ​സൈ​ഡ് ഗാ​ല​റി, ഡി​പ്പാ​ർ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ ഗാ​ല​റി എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.
വി​മാ​ന​ങ്ങ​ൾ ഏ​പ്ര​ണി​ൽ നി​ർ​ത്തി​യി​ട്ട​തു കാ​ണാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ശേ​ഷം സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഫീ​സ് ഈ​ടാ​ക്കി​യി​രു​ന്നു. എ​യ​ർ​സൈ​ഡ് ഗാ​ല​റി​യി​ൽ 100 രൂ​പ​യും ഡി​പ്പാ​ർ​ച്ച​ർ ഗാ​ല​റി​യി​ൽ 50 രൂ​പ​യു​മാ​യി​രു​ന്നു പ്ര​വേ​ശ​ന​ഫീ​സ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സി​ൽ അ​മ്പ​ത് ശ​ത​മാ​നം ഡി​സ്കൗ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു.

Related posts

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

Aswathi Kottiyoor

വാ​യ്പാ സ​മ്പ​ർ​ക്ക മേ​ള: 165 കോ​ടി വാ​യ്പ അ​നു​വ​ദി​ച്ചു

Aswathi Kottiyoor

കണ്ണൂർ-തിരുവനന്തപുരം സ്വിഫ്റ്റ് ഡീലക്സ് സർവീസ് വരുന്നു

Aswathi Kottiyoor
WordPress Image Lightbox