24.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ആറളം ഫാമിൽ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. 25 ഏക്കർ മഞ്ഞൾ കൃഷിക്കാണ് ഡ്രോണുകൾ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.
Iritty

ആറളം ഫാമിൽ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. 25 ഏക്കർ മഞ്ഞൾ കൃഷിക്കാണ് ഡ്രോണുകൾ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.

ഇരിട്ടി : ആറളം ഫാമിൽ 25 ഏക്കറിൽ നടത്തിയ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി. ജില്ലയിൽ ആദ്യമായാണ് ഒരു കാർഷിക വിളക്ക് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം എന്നതും ഏറെ ശ്രദ്ധേയമാണ്. ആവശ്യമായ സൂക്ഷ്മ മൂലകങ്ങളാണ് ദ്രാവകരൂപത്തിൽ മഞ്ഞളിന് നൽകിയത്.
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൻ്റെയും കാസർക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിൻ്റെയും സഹായത്തോടെ 25 ഏക്കറിലാണ് ഫാമിൽ മഞ്ഞൾ കൃഷി ഇറക്കിയത്. ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന മഞ്ഞൾ മൂല്യവർധിത ഉൽപ്പന്നങ്ങളായി വിപണിയിൽ എത്തിക്കാൻ റെയിഡ്ക്കോയുമായി ഫാമാധികൃതർ കരാറൊപ്പിട്ടിരുന്നു. ഇവരുമായുള്ള കരാറിന് ശേഷമാണ് മഞ്ഞൾ കൃഷിക്ക് ഫാമിൽ തുടക്കമിട്ടത്.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഫാം തനത് വരുമാനം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ജില്ലയിൽ ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം ആരംഭിച്ചത്. എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സ്ഥാപനമാണ് വള പ്രയോഗത്തിന് കരാർ എടുത്തിട്ടുള്ളത്. മണിക്കൂർ 900 രൂപയാണ് തുക ഈടാക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ആണിതെന്ന് ഫാം മാനേജിങ്ങ് ഡയറക്ടർ ബിമൽ ഘോഷ് പറഞ്ഞു.
ഫാം പുതിയ മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെ അതിവേഗം വളർച്ചയുടെ പാതയിലാണെന്ന് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പറഞ്ഞു. തൊഴിലാളികളും ജീവനക്കാരും വളരെ പ്രതീക്ഷയിൽ ആണ് ഇപ്പോൾ ആറളം ഫാമിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറിൽ 30 ഏക്കർ സ്ഥലം ഡ്രോൺ ഉപയോഗിച്ചു വളപ്രയോഗം നടത്താൻ സാധിക്കുമെന്ന് ഡ്രോൺ കമ്പനി അതികൃതർ പറഞ്ഞു. ആറളത്തെ 25 ഏക്കറിലേയും വളപ്രയോഗം ഇവർ പൂർത്തിയാക്കി.
മാർക്കറ്റിംഗ് മാനേജർ ആർ. ശ്രീകുമാർ, സൂപ്രണ്ട് കെ. കെ. ദിനചന്ദ്രൻ, പി. കെ. രാമചന്ദ്രൻ എന്നിവരും ഡ്രോൺ പ്രയോഗിച്ചുള്ള വളപ്രയോഗ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Related posts

ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും

Aswathi Kottiyoor

ഷുഹൈബ് അനുസ്മരണ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു………….

Aswathi Kottiyoor

കോളിക്കടവ് കള്ള് ഷാപ്പിൽ നടന്ന അക്രമം; മൂന്ന് പേർ റിമാണ്ടിൽ

Aswathi Kottiyoor
WordPress Image Lightbox