27.5 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • രാജ്യസഭ എംപിയും നാളികേര വികസന ബോര്‍ഡ് അംഗവുമായ സുരേഷ് ഗോപി ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദനെ സന്ദര്‍ശിച്ചു.
Kanichar

രാജ്യസഭ എംപിയും നാളികേര വികസന ബോര്‍ഡ് അംഗവുമായ സുരേഷ് ഗോപി ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദനെ സന്ദര്‍ശിച്ചു.

മണത്തണ: രാജ്യസഭ എംപിയും നാളികേര വികസന ബോര്‍ഡ് അംഗവുമായ സുരേഷ് ഗോപി മുതിര്‍ന്ന ബിജെപി നേതാവും ബിജെപി മുന്‍ സംഘടനാ സെക്രട്ടറിയുമായിരുന്ന പി പി മുകുന്ദനെ സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സുരേഷ് ഗോപിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. മണത്തണ കുളങ്ങരത്ത് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് സുരേഷ് ഗോപി മടങ്ങിയത്.സ്മൃതി കേരളം പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനവ്യാപകമായി ഒരുകോടി കേര വൃക്ഷത്തൈകള്‍ പരിപാലിക്കുന്നത് സംബന്ധിച്ച് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് സുരേഷ് ഗോപി എത്തിയത്. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായി പി.പി മുകുന്ദനെ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് കുളങ്ങരത്ത് ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.തുടര്‍ന്ന് സ്മൃതി കേരളം പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കൊട്ടിയൂര്‍ പെരുമാളിന്റെ നാമധേയത്തില്‍ കേര വൃക്ഷത്തൈ നട്ടശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ആര്‍എസ്എസ് നേതാവ് സദാനന്ദന്‍ മാസ്റ്ററും എംപിക്ക് ഒപ്പമുണ്ടായിരുന്നു

Related posts

പ്രാദേശിക ടൂറിസം വികസനം : അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു

Aswathi Kottiyoor

ആൻ്റിജൻ പരിശോധന; വളയംചാൽ ആദിവാസി കോളനിയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox