കണിച്ചാർ : ഗാന്ധിജിയുടെ 152 -ആം ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കണിച്ചാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ പരസ്പരമുള്ള കലഹങ്ങളും മാറ്റിനിർത്തലുകളും വർദ്ധിച്ചുവരുന്ന ഈ വർത്തമാനകാലഗത്തിൽ അഹിംസ, ഒരുമ തുടങ്ങിയ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി ഏറിവരികയാണെന്ന അഭിപ്രായം ഉയർന്നത്.
കണിച്ചാർ ടൗണിൽവച്ച് നടന്ന അനുസ്മരണ പരിപാടിക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മൈക്കിൾ ടി മാലത്ത് അധ്യക്ഷത വഹിച്ചു.
ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതയും ഇന്ത്യൻ ജനതയെ പല ചേരികളായി വികടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇന്ത്യയുടെ ശില്പിയായ മഹാത്മാവിന്റെ ചരിത്രം ഓരോ ഇന്ത്യക്കാരിലും ഉണരേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അഭിപ്രായപ്പെട്ടു
ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സണ്ണി മേച്ചേരി മുഖ്യപ്രഭാഷണവും എംഎൽഎ അഡ്വ : സണ്ണി ജോസഫ് അനുസ്മരണ പ്രഭാഷണവും നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോ ജോസ്, മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, പഞ്ചായത്ത് വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ, മണ്ഡലം സെക്രട്ടറിമാരായ ഈശ്വരപ്രസാദ്, ദാമോദരൻ തിട്ടയിൽ, ജിബിൻ ജെയ്സൺ തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.