23.3 C
Iritty, IN
July 27, 2024
  • Home
  • Kanichar
  • ജല ബഡ്ജറ്റിന്റെ കണിച്ചാര്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം നടന്നു
Kanichar

ജല ബഡ്ജറ്റിന്റെ കണിച്ചാര്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം നടന്നു

കണിച്ചാര്‍: ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകളിലെ വിവിധ ജലസ്രോതസ്സുകളും ബാവലിപ്പുഴയും
സംരക്ഷിക്കുന്നതിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും ഹരിത കേരളമിഷനും സംയുക്തമായി നടപ്പിലാക്കുന്ന ജല ബഡ്ജറ്റിന്റെ കണിച്ചാര്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം പഞ്ചായത്ത് ഹാളില്‍ വെച്ച്നടന്നു. കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ അധ്യക്ഷനായി . യോഗത്തില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ പദ്ധതി വിശദീകരണം നടത്തി.

സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞ ഡോക്ടര്‍ തേന്‍മൊഴി,സി ഡബ്ലിയു ആര്‍ ഡി എം എഞ്ചിനീയര്‍.വി. പ്രജിത്ത് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, പേരാവൂര്‍ ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.അബ്ദുള്ള, പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റ് സി. കുഞ്ഞനന്ദന്‍, നിഷാദ് മണത്തണ ,മറ്റു പഞ്ചായത്ത് ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ഏലപ്പീടികയില്‍ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം കൈമാറി

Aswathi Kottiyoor

പ്രധാനമന്ത്രി ജന്മദിനം ; ബിജെപി മണത്തണ ടൗണില്‍ ലഡു വിതരണം നടത്തി.

Aswathi Kottiyoor

എന്‍.സി.പി കണിച്ചാര്‍ മണ്ഡലം കമ്മിറ്റി രൂപീകരണവും പൊതുയോഗവും മടപ്പുരചാലില്‍ നടന്നു

Aswathi Kottiyoor
WordPress Image Lightbox