27.1 C
Iritty, IN
July 27, 2024
  • Home
  • Kanichar
  • അണുങ്ങോടില്‍ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
Kanichar

അണുങ്ങോടില്‍ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.

കണിച്ചാര്‍: അണുങ്ങോട് സ്വദേശികളായ പാമ്പാറ പാപ്പച്ചന്‍,പനച്ചിക്കല്‍ ജോസൂട്ടി എന്നിവരുടെ കൃഷിയിടത്തിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്.രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് പാമ്പാറ പാപ്പച്ചന്റെ കൃഷിയിടത്തില്‍ കാട്ടാന എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനക്കൂട്ടം തെങ്ങുകളടക്കം നിരവധി കാര്‍ഷിക വിളകൾ നശിപ്പിച്ചിരുന്നു .വാഴ തീറ്റപ്പുല്‍ കൈതച്ചക്ക തുടങ്ങിയ കൃഷി വിളകളാണ് ഇന്ന് നശിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചപ്പോള്‍ കാട്ടാനകളെ എല്ലാം തന്നെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി എന്ന മറുപടിയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്.

Related posts

മണത്തണയില്‍ യുവമോര്‍ച്ച  നേതാവിന്റെ വീടിനുമുന്നില്‍ റീത്തിനു സമാനമായ വസ്തുക്കള്‍ കൊണ്ടുവെച്ചതായി പരാതി

Aswathi Kottiyoor

സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം; കുടിവെള്ളം മലിനമാകുന്നതായി പ്രദേശവാസികളുടെ പരാതി

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് ആംബുലൻസ് ചലഞ്ച്; ഭരണ സമിതി അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയം കൈമാറി….

Aswathi Kottiyoor
WordPress Image Lightbox