23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • സ്‌കൂള്‍ ശുചീകരണ ഒരുക്കങ്ങളുമായി കോര്‍പ്പറേഷന്‍
kannur

സ്‌കൂള്‍ ശുചീകരണ ഒരുക്കങ്ങളുമായി കോര്‍പ്പറേഷന്‍

കൊവിഡ് കാലത്തെ ദീര്‍ഘമായ ഇടവേളക്കുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളുകളെ വിദ്യാര്‍ഥി സൗഹൃദവും ആരോഗ്യ സൗഹൃദവുമാക്കി മാറ്റുന്നതിന് മുന്നൊരുക്കം 21′ എന്ന പേരില്‍ വിപുലമായ ശുചീകരണ നടപടികളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍. ഗാന്ധിജയന്തി ദിനത്തില്‍ ഇതിന് തുടക്കം കുറിക്കും. ഇത് സംബന്ധിച്ച ആലോചനായോഗം മേയര്‍ അഡ്വ ടി ഒ മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ഒക്ടോബര്‍ 20 ന് മുമ്പ് എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെയും ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളും പരിശോധിച്ചു തയ്യാറെടുപ്പുകള്‍ പരിശോധിക്കും. എല്ലാ വിദ്യാലയങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന് നേതൃത്വത്തില്‍ അണുവിമുക്തമാക്കും. സ്‌കൂള്‍ പിടിഎ ഒക്ടോബര്‍ 20 ന് മുമ്പ് ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ വഴി വിളിച്ചുചേര്‍ക്കും. സ്‌കൂളുകളിലെ അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും വിപുലമാക്കുന്നതിനും ഒക്ടോബര്‍ 12 ന് എ ഇ ഒ മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ബി ആര്‍ സി കണ്‍വീനര്‍മാര്‍, എച്ച് എം ഫോറം ഭാരവാഹികള്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സില്‍ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ വിപുലമായ യോഗം ചേരുന്നതിന് തീരുമാനിച്ചു.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂര്‍, പി ഷമീമ, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ കെ എം സാബിറ, കെ എം സരസ, കെ.പി. അനിത, ടി രവീന്ദ്രന്‍, സെക്രട്ടറി ഡി സാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ന​ഗരത്തില്‍ ലഹരി മാഫിയ; നടപടി കടുപ്പിച്ച് പൊലീസ്

Aswathi Kottiyoor

ആ​രോ​ഗ്യ സു​ര​ക്ഷ​യി​ൽ പ്ല​സ് വ​ൺ പ​രീ​ക്ഷ തു​ട​ങ്ങി

Aswathi Kottiyoor

മന്‍സൂര്‍ വധം: ലക്ഷ്യമിട്ടത്​ സഹോദരരനെയെന്ന്​ പ്രതിയുടെ മൊഴി; ഇന്ന്​ സമാധാന ചര്‍ച്ച

Aswathi Kottiyoor
WordPress Image Lightbox