24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്: 2022 ല്‍ സേവനം ആരംഭിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ.
Kerala

ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്: 2022 ല്‍ സേവനം ആരംഭിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ.

2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ (സാറ്റ്‌കോം) ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

രണ്ട് ലക്ഷം ടെര്‍മിനലുകള്‍ 2022 ഡിസംബറോടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. യാഥാര്‍ഥ്യ മാവുമ്പോള്‍ ചിലപ്പോള്‍ അതില്‍ കുറയാം. എന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ഒന്നും ഉണ്ടാവുകയുമില്ല. സ്‌പേസ് എക്‌സിലെ സ്റ്റാര്‍ലിങ്ക് ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ സഞ്ചയ് ഭാര്‍ഗവ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉണ്ട്. കൂടുതല്‍ പ്രീ ഓര്‍ഡറുകളും ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു.

ബുധനാഴ്ചയാണ് ഇദ്ദേഹം സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ മേധാവിയായി ചുമതലയേറ്റത്. നേരത്തെ ടെസ്ലയിയിലും ഇലോണ്‍മസ്‌ക് സ്ഥാപിച്ച പേമന്റ് സേവനമായ പേ പാലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനുമതിക്കായുള്ള എല്ലാ അപേക്ഷകളും സമര്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതരുടെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം സ്‌പേസ് എക്‌സ് സന്ദര്‍ശിച്ചതിന് ശേഷം കമ്പനിയുടെ ഇന്ത്യയിലെ പദ്ധതികളെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുമെന്ന് ഭാര്‍ഗവ പറഞ്ഞു.

2020 ലാണ് പബ്ലിക് ബീറ്റാ പരീക്ഷണത്തിനായി സ്റ്റാര്‍ലിങ്ക് സേവനം തുറന്നുകൊടുത്തത്. ബീറ്റാ പരീക്ഷണത്തിനായി അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് എന്ന് മുതല്‍ ടെര്‍മിനലുകള്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Related posts

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

18 ദി​വ​സം; സംസ്ഥാനത്ത് പെ​യ്ത​ത് 142% അ​ധി​കമ​ഴ

Aswathi Kottiyoor

കൊ​​​ടും ചൂ​​​ടി​​​ൽ ആ​​​ശ്വാ​​​സ​​​ക്കു​​​ളി​​​രാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ ; ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

Aswathi Kottiyoor
WordPress Image Lightbox