24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക് ; ടെന്‍ഡറില്‍ ഉയര്‍ന്ന തുക നല്‍കിയെന്ന് സൂചന.
Kerala

എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക് ; ടെന്‍ഡറില്‍ ഉയര്‍ന്ന തുക നല്‍കിയെന്ന് സൂചന.

കടക്കെണിയിലായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്‍കിയേക്കും.ടെന്‍ഡറില്‍ ഉയര്‍ന്ന തുക ടാറ്റയുടേതെന്നാണ് സൂചന. ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. അമിത് ഷാ അധ്യക്ഷനായ സമിതി തീരുമാനമെടുക്കും.
എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയി. എയര്‍ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്‌സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിന്‍മാറി. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്നു മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താല്‍, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തും. 1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. 2013ല്‍ ടാറ്റ 2 വിമാന കമ്പനികള്‍ ആരംഭിച്ചു – എയര്‍ ഏഷ്യ ഇന്ത്യയും (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), വിസ്താരയും (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്).

Related posts

സംസ്ഥാനത്ത് പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി.

Aswathi Kottiyoor

ബസ്, ഒാട്ടോ, ടാക്സി നിരക്കു വർധന ഇന്നുണ്ടായേക്കും

Aswathi Kottiyoor

21.69 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox