• Home
  • Kerala
  • പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളിൽ ‘ഛോട്ടു’ വിതരണം തുടങ്ങി
Kerala

പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളിൽ ‘ഛോട്ടു’ വിതരണം തുടങ്ങി

സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന ഛോട്ടു സിലിണ്ടർ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളിൽ വിതരണം തുടങ്ങിയതായി സി എം ഡി അലി അസ്ഗർ പാഷ അറിയിച്ചു. എറണാകുളം, കോട്ടയം, തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കാസർകോഡ്, പാലക്കാട്, കൊല്ലം,തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് 5 കിലോയുടെ ഛോട്ടു സിലിണ്ടർ ലഭിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,മലപ്പുറം ജില്ലകളിൽ ഉടൻ നൽകുന്നതിനുളള നടപടികൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പൂർത്തീകരിച്ചു വരികയാണ്. ആധാർ കാർഡിൻറെ പകർപ്പു നൽകിയാൽ ഛോട്ടു ലഭിക്കും. നിലവിൽ 1435 രൂപയാണ് നൽകേണ്ടത്. വിലവ്യത്യാസമനുസരിച്ച് ഓരോ മാസവും മാറ്റമുണ്ടാകും. ആവശ്യാനുസരണം ഉപഭോക്താവിന് സിലിണ്ടറുകൾ ലഭിക്കും. ഇപ്പോൾ ഛോട്ടുലഭ്യമാകുന്ന ജില്ല, ഔട്ട് ലെറ്റ് യഥാക്രമം :എറണാകുളം-ഗാന്ധിനഗർ സൂപ്പർ മാർക്കറ്റ്, പനമ്പിളളിനഗർ സൂപ്പർ മാർക്കറ്റ്,കിഴക്കമ്പലം സൂപ്പർ മാർക്കറ്റ്, പെരുമ്പാവൂർ സൂപ്പർ മാർക്കറ്റ്, കുറുപ്പംപടി സൂപ്പർ മാർക്കറ്റ്, എടത്തലസൂപ്പർ മാർക്കറ്റ്, ചൂണ്ടി സൂപ്പർ മാർക്കറ്റ്. കോട്ടയംമൂന്നിലാവ് സൂപ്പർ മാർക്കറ്റ്, ഈരാറ്റുപേട്ട സൂപ്പർ മാർക്കറ്റ്, പാലാ സൂപ്പർ മാർക്കറ്റ്, കിടങ്ങൂർ സൂപ്പർ മാർക്കറ്റ് , പൈക സൂപ്പർ മാർക്കറ്റ് , ഉഴവൂർ സൂപ്പർ മാർക്കറ്റ്, രാമപുരം സൂപ്പർ മാർക്കറ്റ്, മുത്തോലി സൂപ്പർ മാർക്കറ്റ്, മരങ്ങാട്ടുപ്പിളളി സൂപ്പർ മാർക്കറ്റ്, പ്രവിത്താനം സൂപ്പർ മാർക്കറ്റ്, പുളിക്കൽക്കവല സൂപ്പർ മാർക്കറ്റ്, കറുകച്ചാൽ സൂപ്പർ മാർക്കറ്റ്, തലയോലപ്പറമ്പ് സൂപ്പർ മാർക്കറ്റ്, പെരുവ സൂപ്പർ മാർക്കറ്റ്, വരിക്കാംകുന്ന് സൂപ്പർ മാർക്കറ്റ്, ബ്രഹ്‌മമംഗലം സൂപ്പർ മാർക്കറ്റ്, ചങ്ങനാശ്ശേരി സൂപ്പർ മാർക്കറ്റ്, തീക്കോയി സൂപ്പർ മാർക്കറ്റ്. കൊല്ലം-കരുനാഗപ്പിള്ളി ഹൈപ്പർ മാർക്കറ്റ്. തിരുവനന്തപുരം – അരുവിക്കര സൂപ്പർ മാർക്കറ്റ്, സ്റ്റാച്യൂ സൂപ്പർ മാർക്കറ്റ്, പഴവങ്ങാടി പീപ്പിൾസ് ബസാർ, ഫോർട്ട് പീപ്പിൾസ് ബസാർ,കമലേശ്വരം സൂപ്പർ മാർക്കറ്റ്, നെയ്യാറ്റിൻകര സൂപ്പർ മാർക്കറ്റ്,പാലക്കാട് – മണ്ണാർക്കാട് സൂപ്പർ മാർക്കറ്റ് , പട്ടാമ്പി സൂപ്പർ മാർക്കറ്റ്. കൂറ്റനാട് സൂപ്പർ മാർക്കറ്റ്, ശ്രീകൃഷ്ണപുരം സൂപ്പർ മാർക്കറ്റ്, കുളപ്പുളളി സൂപ്പർ മാർക്കറ്റ്. കോഴിക്കോട് പയ്യോളി സൂപ്പർമാർക്കറ്റ്, കൊയിലാണ്ടി സൂപ്പർ മാർക്കറ്റ്. വയനാട് സുൽത്താൻ ബത്തേരി പീപ്പിൾസ് ബസാർ, മാനന്തവാടി സൂപ്പർ മാർക്കറ്റ്. കണ്ണൂർ – പാനൂർ സൂപ്പർ മാർക്കറ്റ് ,കൂടാളി സൂപ്പർ മാർക്കറ്റ്, മട്ടന്നൂർ സൂപ്പർ മാർക്കറ്റ്, കതിരൂർ സൂപ്പർ മാർക്കറ്റ്, മമ്പ്രം സൂപ്പർ മാർക്കറ്റ്, ഇരിട്ടി സൂപ്പർ മാർക്കറ്റ്, കണ്ണൂർ പീപ്പിൾസ് ബസാർ, ചക്കരക്കൽ സൂപ്പർ മാർക്കറ്റ്, പെർളശ്ശേരി സൂപ്പർ മാർക്കറ്റ്, താഴെ ചൊവ്വ ബാക്കളം സൂപ്പർ മാർക്കറ്റ്, തളിപ്പറമ്പ് സൂപ്പർ മാർക്കറ്റ്, ആലക്കോട് സൂപ്പർ മാർക്കറ്റ്, ചെറുപുഴ സൂപ്പർ മാർക്കറ്റ്, ആലക്കോട് സൂപ്പർ മാർക്കറ്റ്, കോൽമേട്ടാസൂപ്പർ മാർക്കറ്റ്. കാസർകോഡ് കാഞ്ഞങ്ങാട് സൂപ്പർ മാർക്കറ്റ്, കൊട്ടംഞ്ചേരി സൂപ്പർ മാർക്കറ്റ്, ഒടയമഞ്ഞൾ പീപ്പിൾസ് ബസാർ, കുന്നുമ്മേൽ സൂപ്പർ മാർക്കറ്റ്,പഴയ ബസ്സ് സ്റ്റാൻഡ് കാസർകോഡ് പീപ്പിൾസ് ബസാർ, വെളളരിക്കുണ്ട് സൂപ്പർ മാർക്കറ്റ്.

Related posts

*കേരളത്തിൽ എല്ലാ കോളേജുകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി: കൂടാതെ പ്രസവത്തിനും അവധി പ്രഖ്യാപിച്ചു*

Aswathi Kottiyoor

പഠിച്ചു കളിക്കാൻ പറുദീസ; 42 മാതൃകാ പ്രീ സ്‌കൂള്‍ ഉടൻ

Aswathi Kottiyoor

ഓണക്കിറ്റ് വിതരണോദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox