24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജെസ്റ്റിന്റെ മരണം – വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ പ്രതിഷേധ പരമ്പര
Iritty

ജെസ്റ്റിന്റെ മരണം – വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ പ്രതിഷേധ പരമ്പര

ഇരിട്ടി: കാട്ടാന അക്രമണത്തിൽ പെരിങ്കരിയിലെ ജെസ്റ്റിൻ കൊല്ലപ്പെട്ടതും വന്യ മൃഗ ശല്യം തടയുന്നതിൽ വനം വകുപ്പിന്റെ നിസംഗതക്കെതിരെയും ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരമ്പര. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത വകുപ്പ് മന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നുപ്രതിഷേധം.ജെസ്റ്റിന്റെ ശവസംസ്‌കാര ചടങ്ങ് പെരിങ്കേരിയിൽ നടക്കുന്ന സമയത്ത് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ നിന്നുംപ്രവർത്തകർ പ്രതിഷേധ മാർച്ചായി ആറളം വൈൽഡ് ലൈഫ് വാർഡൻ കാര്യാലയത്തിന് മുമ്പിൽ എത്തി. ഓഫീസിന് മുന്നിൽ ബാരിക്കേഡ് തീർത്താണ് പോലീസ് തടഞ്ഞത്. പ്രവർത്തകർ ഏറെ നേരം ബാരിക്കേഡ് തള്ളി മാറ്റി ഓഫിസിനകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പോലിസ് ശക്തമായി ചെറുത്തു. ചില പ്രവർത്തകർ മതിൽ ചാടികടക്കാനും ശ്രമിച്ചു. സമരം അവസാനിപ്പിച്ച ശേഷവും പ്രവർത്തകർ ബാരികേഡ് തള്ളിമാറ്റാൻ ഏരെ നേരം ശ്രമം നടത്തി. പോലീസും നേതാക്കളും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. ഓഫീസിന് മുന്നിൽ നിന്നും പരിഞ്ഞു പോകുന്നതിനിടയിൽ ൽപ സമയം ഇരിട്ടി- കൂട്ടുപഴ അന്തർ സംസ്ഥാന പാതയും ഉപരോധിച്ചാണ് പ്രവർത്തകർ പ്രകടനമായി പിരിഞ്ഞു പോയത്. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ്‌ജെയിംസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സോനുവല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടരി ശരത്ചന്ദ്രൻ, ഷാനിദ് പുന്നാട്,ജിജോ അറക്കൽ,ടി.കെ.അബ്ദുൾറഷീദ്,പി.വി നിധിൻ, നൽകുമാർ,ഷൈജൻജേക്കബ്ബ്,നിവിൽമാനുവ്വൽ,അയ്യൂബ്, ഹനീഫ,എബിൻ,പ്രജീഷ്‌കുനിക്കരി തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലിസ് സുരക്ഷയും കാര്യാലയത്തിന് മുമ്പിൽ ഒരുക്കിയിരുന്നു.

Related posts

കീഴൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വ്യാഴാഴ്ച

Aswathi Kottiyoor

ഇരിട്ടി മഹോത്സവത്തിന് ഇന്ന് തിരിതെളിയും

Aswathi Kottiyoor

ആറളത്ത് നടന്ന പക്ഷി സർവ്വേ സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox