30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കീഴൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വ്യാഴാഴ്ച
Iritty

കീഴൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വ്യാഴാഴ്ച

ഇരിട്ടി : കീഴൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച ചടങ്ങുകൾ 11 ന് വ്യാഴാഴ്ച നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക. ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5 മണിക്ക് നടതുറന്ന് അഭിഷേകം, ഗണപതിഹോമം തുടർന്ന് നവകപൂജ, നവകാഭിഷേകം 10 മണിക്ക് പ്രതിമാസ മൃത്യുഞ്ജയ ഹോമം എന്നിവ നടക്കും. പ്രദക്ഷിണ വഴി കരിങ്കൽ പാകിയതിന്റെ സമർപ്പണം വൈകുന്നേരം 6 മണിക്ക് തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് നിർവഹിക്കും. 6.30 ന് ഇളനീർകാവ് വരവ്, തുടർന്ന് ദീപ സമർപ്പണം , ഇളനീരഭിഷേകം എന്നിവയും നടക്കും. ശിവരാത്രി നാളിൽ ബലിതർപ്പണം ചെയ്യുന്നവർക്കുള്ള സൗകര്യവും കാലത്തു മുതൽ തന്നെ ക്ഷേത്രം കടവായ ബാവലിപ്പുഴക്കരയിൽ ഒരുക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും എല്ലാ ചടങ്ങുകളും നടക്കുക.

Related posts

പായം ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം.

വള്ള്യാട് സഞ്ജീവനി വനം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കും

𝓐𝓷𝓾 𝓴 𝓳

കനത്ത മഴയിൽ വിറങ്ങലിച്ച് മലയോരം – കൺട്രോൾ റൂം തുറന്ന് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

WordPress Image Lightbox