23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ധർണ്ണാ സമരം നടത്തി
Iritty

ധർണ്ണാ സമരം നടത്തി

ഇരിട്ടി : യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആനമതിലും വൈദ്യുതി കമ്പിവേലിയും ഉടൻ സ്ഥാപിക്കുക,
വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, ജീവനും കൃഷിയിടവും നഷ്ടപ്പെട്ട കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഇബ്രാഹിംമുണ്ടേരി, റോജസ് സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, കെ എ ഫിലിപ്പ്,
തോമസ് വർഗീസ്, എം കെ മുഹമ്മദ്, പി എ നസീർ തുടങ്ങിയവർ സംസാരിച്ചു.

Related posts

കുറ്റക്കരെ ഉടൻ കണ്ടെത്തണം വെൽഫെയർ പാർട്ടി.

Aswathi Kottiyoor

മലയോര മേഖലയിൽ കനത്ത വേനൽമഴയും ചുഴലിക്കാറ്റും – വീടുകൾക്കും, കാറുകൾക്കും കാർഷിക വിളകൾക്കും നാശം

Aswathi Kottiyoor

ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox