24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
kannur

കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം

ക​ണ്ണൂ​ർ: ക​ല്യാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​ണ്ണൂ​ര്‍ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മ​ഗ്ര കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.​ആ​ദ്യ​ഘ​ട്ട​മാ​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള തീ​വ്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് വ​ള​ണ്ടി​യ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​മാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച ആ​റ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ 7149 വീ​ടു​ക​ളി​ല്‍ കാ​ന്‍​സ​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണം, കാ​ന്‍​സ​ര്‍ സാ​ധ്യ​താ​ല​ക്ഷ​ണം ഉ​ള്ള​വ​രെ ക​ണ്ടെ​ത്ത​ല്‍, സ​ര്‍​വേ എ​ന്നി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. സം​ശ​യി​ക്കു​ന്ന​വ​രെ ഗ്രാ​മ​ത​ല ഫി​ല്‍​റ്റ​ര്‍​ ക്യാ​മ്പി​ല്‍ എം​സി​സി​എ​സി​ന്‍റെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും. അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍, ഡി​ജി​റ്റ​ല്‍ മാ​മോ​ഗ്രാം, ലാ​ബ്, വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ങ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​രി​ശോ​ധ​ന. മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യ്ക്ക് വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കും.

Related posts

കണ്ണൂരിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും : ജില്ലാ കളക്ടർ

Aswathi Kottiyoor

സാ​മൂ​ഹി​ക-സാ​മ്പ​ത്തി​ക സ​ര്‍​വേ ഡി​സം​ബ​ര്‍ 31 ന​കം പൂ​ര്‍​ത്തി​യാ​ക്കും

Aswathi Kottiyoor

പട്ടയ പ്രശ്നത്തിന് പരിഹാരമായില്ലെന്ന് ആരോപണം

Aswathi Kottiyoor
WordPress Image Lightbox