23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി
Kerala

വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി

നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്‌സ് 89 പോയന്റ് താഴ്ന്ന് 59,995ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 17,845ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നതും ഏഷ്യൻ വിപണികളിലെ ചഞ്ചാട്ടവുമാണ് സൂചികളെ ബാധിച്ചത്. കഴിഞ്ഞ ദിസങ്ങളിലെ റെക്കോഡ് നേട്ടത്തിൽനിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടരുന്നതിനാൽ സൂചികകൾ സമ്മർദത്തിലാണ്.

ഐടി സൂചിക ഒരു ശതമാനവും റിയാൽറ്റി രണ്ടുശതമാനവും നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് നേട്ടമുണ്ടാക്കി.

ഹിന്ദുസ്ഥാൻ യൂണിലെവർ, ആക്സിസ്ബാങ്ക്, പവർഗ്രിഡ്, ടൈറ്റാൻ, ഭാരതി എയർടെൽ, റിലയൻസ്, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മാരുതി, കൊട്ടക്ബാങ്ക്, സൺഫാർമ, എച്ച്ഡിഎഫ്സിബാങ്ക്, ഏഷ്യൻപെയിന്റ്, ടിസിഎസ്, എച്ചസിഎൽടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് 0.09 ശതമാനം നേട്ടത്തിലുമാണ്.

Related posts

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 18,500 കോടിയുടെ മദ്യം; ആവശ്യക്കാര്‍ കൂടുതല്‍ റമ്മിന്, ബ്രാൻഡി രണ്ടാമത്

Aswathi Kottiyoor

പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങളായി

Aswathi Kottiyoor

വാ​ഹ​നാ​പ​ക​ടം: ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കാ​ൻ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox