22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി
Kerala

വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി

നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്‌സ് 89 പോയന്റ് താഴ്ന്ന് 59,995ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 17,845ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നതും ഏഷ്യൻ വിപണികളിലെ ചഞ്ചാട്ടവുമാണ് സൂചികളെ ബാധിച്ചത്. കഴിഞ്ഞ ദിസങ്ങളിലെ റെക്കോഡ് നേട്ടത്തിൽനിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടരുന്നതിനാൽ സൂചികകൾ സമ്മർദത്തിലാണ്.

ഐടി സൂചിക ഒരു ശതമാനവും റിയാൽറ്റി രണ്ടുശതമാനവും നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് നേട്ടമുണ്ടാക്കി.

ഹിന്ദുസ്ഥാൻ യൂണിലെവർ, ആക്സിസ്ബാങ്ക്, പവർഗ്രിഡ്, ടൈറ്റാൻ, ഭാരതി എയർടെൽ, റിലയൻസ്, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മാരുതി, കൊട്ടക്ബാങ്ക്, സൺഫാർമ, എച്ച്ഡിഎഫ്സിബാങ്ക്, ഏഷ്യൻപെയിന്റ്, ടിസിഎസ്, എച്ചസിഎൽടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് 0.09 ശതമാനം നേട്ടത്തിലുമാണ്.

Related posts

*നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചക്ക്‌ രണ്ടിന്; പൊതുദർശനം അയ്യങ്കാളി ഹാളിൽ*

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ അഞ്ച്‌ ലക്ഷത്തിൽപരം പേർ: മന്ത്രി

Aswathi Kottiyoor

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox