24.2 C
Iritty, IN
July 8, 2024
  • Home
  • Kottiyoor
  • തളർന്നിരിക്കേണ്ട ഇവർ വേഗം കൂട്ടി നിങ്ങളിലേക്ക് എത്തിയേക്കാം
Kottiyoor

തളർന്നിരിക്കേണ്ട ഇവർ വേഗം കൂട്ടി നിങ്ങളിലേക്ക് എത്തിയേക്കാം

കൊട്ടിയൂർ:കരുതലിന്റെ കരങ്ങൾ നീട്ടി നടപ്പു വേഗം കൂട്ടുകയാണ് മലപ്പുറം ജില്ലയിലെ മുന്ന, ഷാൻ , ഇജാസ് എന്നീ എൻജിനിയറിങ് സ്റ്റുഡസും മെഡിക്കൽ സ്റ്റുഡന്റും ആയ ഇവർ കേരളത്തിലെ 14 ജില്ലയിൽ നടന്ന് ഭിന്നശേഷി ക്കാരെയും അവശരായ ആൾക്കാരെയും നേരിട്ട് കണ്ട് സഹായ സേവനങ്ങൾ നൽകാനായി കാൽനടയായി സഞ്ചരിച്ച് കൊട്ടിയൂർ എത്തിയത്. ‘കേരള ടീം വാര്യർ’എന്ന ട്രസ്റ്റ് മുഖേന കാസറഗോഡ് തൊട്ട് കന്യാകുമാരി വരെ നടന്നുകൊണ്ട് വീടുകൾ സന്ദർശിച്ച് ഭിന്നശേഷി ഉള്ള ആൾക്കാരെ കണ്ടുപിടിച്ച് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുത് കൊടുക്കുന്നുണ്ട് കൂടാതെ അവർക്ക് വേണ്ടി ഇലക്ട്രിക് വീൽ ചെയർ സ്വന്തമായി നിർമ്മിച്ച് നൽകുന്നു. 14 ജില്ലകളിലായി കോ ഓർഡിനേറ്റ്സ് സഹായത്താൽ അവരവരുടെ പരിധിയിലുള്ള ഭിന്നശേഷിക്കാരായ ആൾക്കാർക്ക് വേഗത്തിൽ സഹായം എത്തിക്കുന്നു. കാസർകോഡ് ജില്ല പൂർത്തിയാക്കി ഇവർ ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവർത്തനം നടത്തുന്നു.കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മറ്റു ഗവൺമെന്റ സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സന്ദർശിച്ച് തേടി വരാൻ ആരുമില്ല എന്ന തോന്നലിൽ വീട്ടിൽ ഒറ്റപ്പെട്ടവർക്ക് ഈ വിദ്യാർത്ഥികൾ നൽകുന്നത് പ്രതീക്ഷയുടെ കിരണം കൂടിയാണ്.

Related posts

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor

സ്കൂളിലേക്ക് പഠനോപകരണങ്ങളും സ്കോളർഷിപ്പും നൽകി പൂർവ വിദ്യാർത്ഥി സംഘടന

Aswathi Kottiyoor

കൊട്ടിയൂര്‍ എന്‍. എസ്. എസ്. കെ യു. പി സ്‌കൂളില്‍ കാര്‍ഗില്‍ വിജയ ദിവസ് ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox