23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കിരീടം പാലത്തിന് ഇനി ടൂറിസത്തിന്റെ കിരീടം
Kerala

കിരീടം പാലത്തിന് ഇനി ടൂറിസത്തിന്റെ കിരീടം

മലയാളികളുടെ മനസില്‍ ഒരു വിങ്ങല്‍പോലെ തുടിക്കുന്ന കിരീടം സിനിമയിലെ പാലം ഇനി ടൂറിസ്റ്റുകള്‍ക്കായി വിരുന്നൊരുക്കാന്‍ പാേകുന്നു. ലോക ടൂറിസം ദിനമായ ഇന്നലെ മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലാണ് ‘കിരീടം പാലം ‘ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.

മൂന്നു പതിറ്റാണ്ട് മുമ്ബ് സിബി മലയില്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമയായ ‘കിരീടം’ ഇന്നും മലയാളി സിനിമാപ്രേമികളുടെ ആവേശമാണ്. സിനിമയിലെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഈ പാലത്തില്‍ വച്ചായിരുന്നു. അതോടെ സിനിമയ്ക്കൊപ്പം ഈ പാലവും ഹിറ്റായി. കിരീടംപാലം എന്ന് പേര് ലഭിച്ചതോടെ പാലം കാണാനും ഫോട്ടോ എടുക്കാനും സിനിമാപ്രേമികളുടെ ഒഴുക്ക് തുടങ്ങി. ഒരു സിനിമ ഒരു പാലത്തിന് ചാര്‍ത്തിയ കൈയൊപ്പായി കിരീടം പാലം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു.

സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ എന്ന കഥാപാത്രം പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും കൂട്ടുകാരന്‍ കേശുവുമായി സേതുമാധവന്‍ സംസാരിക്കുമ്ബോഴും ഈ പാലം ഒരു മുഖ്യകഥാപാത്രമായി ദൃശ്യങ്ങളിലുണ്ട്. കിരീടം പാലമെന്നും തിലകന്‍ പാലം എന്നുമൊക്കെ പ്രദേശവാസികള്‍ വിളിക്കുന്ന പാലം നില്‍ക്കുന്നത് നേമം മണ്ഡലത്തിലാണ്. പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി കായല്‍ പ്രദേശം മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താന്‍ പദ്ധതി കൊണ്ടുവരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

പദ്ധതിയിലുള്ളത്

—————————

പ്രകൃതിരമണീയമായ ഇവിടെ വിവിധയിനം പക്ഷികളെത്താറുണ്ട്. കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിംഗ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്.

Related posts

കോവിഡ് നിയന്ത്രണ ലംഘനം: 1,149 പേര്‍ കൂടി പിടിയിലായി

Aswathi Kottiyoor

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

Aswathi Kottiyoor

മുന്നാക്ക സംവരണം: സ്‌കോളർഷിപ്‌ ആദ്യം ; ശുപാർശ മുഖ്യമന്ത്രിക്ക്‌ കൈമാറി

Aswathi Kottiyoor
WordPress Image Lightbox