24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • കോവിഡ് നിയന്ത്രണ ലംഘനം: 1,149 പേര്‍ കൂടി പിടിയിലായി
Kerala

കോവിഡ് നിയന്ത്രണ ലംഘനം: 1,149 പേര്‍ കൂടി പിടിയിലായി

ഖത്തറില്‍ കോവിഡ് നിയന്ത്രണ നിയമം ലംഘിച്ച 1,149 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 532 പേര്‍ പിടിയിലായി. 603 പേർ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 14 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

Related posts

ഇന്ത്യയ്ക്ക് ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു………….

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികള്‍: മാര്‍ഗരേഖ പുറത്തിറക്കി

𝓐𝓷𝓾 𝓴 𝓳

12 പദ്ധതിക്ക്‌ ‘ഹൈസ്പീഡ്‌ ’കേരളത്തിന്‌ സിഗ്നലില്ല ; മറ്റ്‌ സംസ്ഥാനങ്ങളിലെ പദ്ധതികൾക്ക് ഉടൻ അനുമതി നൽകുന്നു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox