23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • നബാഡ്‌ വായ്‌പയിലും കേരളത്തിന് അവഗണന; മൂന്നുവര്‍ഷമായി ലഭിച്ചത് അനുവദിച്ച തുകയുടെ രണ്ടുശതമാനം.
Kerala

നബാഡ്‌ വായ്‌പയിലും കേരളത്തിന് അവഗണന; മൂന്നുവര്‍ഷമായി ലഭിച്ചത് അനുവദിച്ച തുകയുടെ രണ്ടുശതമാനം.

ഗ്രാമീണമേഖലയുടെ വികസനത്തിന്‌ നബാഡ്‌ നൽകുന്ന വായ്‌പയിലും കേരളത്തോട്‌ അവഗണന. ‌മൂന്നുവർഷമായി സംസ്ഥാനങ്ങൾക്ക്‌ അനുവദിച്ച ആകെ തുകയുടെ രണ്ടു ശതമാനം മാത്രമാണ്‌ കേരളത്തിന്‌ ലഭിച്ചത്‌.

കേന്ദ്ര നികുതിവിഹിതം, വായ്‌പാവകാശം എന്നിവയിലെ വിവേചനത്തിന്റെ തുടർച്ചയാണ് ഇതും. ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന നിധി (ആർഐഡിഎഫ്‌)യിൽ നബാർഡ്‌ ഈ വർഷം നീക്കിവച്ചത്‌ 40,000 കോടി രൂപയാണ്‌. ഇതിൽ 600 കോടിയാണ്‌ സംസ്ഥാനത്തിന്‌ നൽകുക. മൂന്നുവർഷം ആകെ വിതരണം ചെയ്‌തത്‌ 83,082 കോടിയിൽ 1819.95 കോടിയും. ഏറ്റവും കുറവ്‌ തുക ലഭിച്ച സംസ്ഥാനങ്ങൾക്കൊപ്പമാണ്‌ കേരളം. എന്നാൽ, അനുദിനം നഗരവൽക്കരിക്കപ്പെടുന്ന ഗുജറാത്തിന്‌ ലഭിച്ചത്‌ -7863.29 കോടിയും. തുക കൂടുതൽ ലഭിക്കുന്ന ആദ്യ പത്ത്‌ സംസ്ഥാനത്തിൽ ഒഡിഷ, ബിഹാർ, ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നിവമാത്രമാണ്‌ ഗ്രാമീണ ജനസംഖ്യ കൂടുതലുള്ളവ.

ഗ്രാമവികസന നിധി
കാർഷിക, അനുബന്ധ, സാമൂഹ്യ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രാമീണ ഗതാഗത ശൃംഖലയുടെ നവീകരണത്തിനുമായി രൂപീകരിച്ചതാണ് ഇത്‌. സംസ്ഥാന സർക്കാർ, കേന്ദ്ര ഭരണ പ്രദേശം, കോർപറേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സർക്കാർ സഹായ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക്‌ പലിശ കുറഞ്ഞ വായ്‌പ ലഭ്യമാക്കുന്നു.

Related posts

ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞുവീണു മരിച്ചു; യാത്ര നിർത്തിവച്ചു.

Aswathi Kottiyoor

പഴയ നാണയങ്ങളുടെ പേരിൽ തട്ടിപ്പ്‌: മുന്നറിയിപ്പുമായി പോലീസ്

Aswathi Kottiyoor

വന്യജീവി ആക്രമണം തടയാൻ നിയമ ഭേദഗതി

Aswathi Kottiyoor
WordPress Image Lightbox