34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • ട്രെയ്ഡ് യൂണിയന്‍ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു
Kelakam

ട്രെയ്ഡ് യൂണിയന്‍ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു

കേളകം:കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 27ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചും സ്‌കീം വര്‍ക്കര്‍മാര്‍ക്ക് സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക,പ്രതിമാസം റിസ്‌ക് അലവന്‍സ് 10000 രൂപ അനുവദിക്കുക,അധിക ജോലിക്ക് അധിക വേതനം നല്‍കുക,സ്‌കീം വര്‍ക്കര്‍മാര്‍ക്ക് മിനിമം വേതനം 21000രൂപ ആക്കുക,സ്‌കീം വര്‍ക്കര്‍ മാര്‍ക്ക് പെന്‍ഷന്‍ നടപ്പിലാക്കുക, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് സംയുക്ത സ്‌കീം വര്‍ക്കേഴ്‌സ് ട്രെയ്ഡ് യൂണിയന്‍ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചത്.കേളകത്ത് നടന്ന ധര്‍ണ്ണ സമരം സിഐടിയു കേളകം മേഖല സെക്രട്ടറി കെ എം ജോര്‍ജ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി ജോയി വേളുപുഴ അധ്യക്ഷത വഹിച്ചു.വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ വില്‍സണ്‍ കൊച്ചുപുര, വി.വി സുജാത,പി വി ശാന്ത,ടി എസ് ശ്രീജ,കെ പി ഷാജി മാസ്റ്റര്‍,ശോഭ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Aswathi Kottiyoor

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഓണക്കോടി വിതരണം നടത്തി.

Aswathi Kottiyoor

വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും വിതര ണോദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox