കണ്ണൂര്‍: ജില്ലയില്‍ പുതുതായി അനുവദിച്ച പിങ്ക് ബൈക്ക് പട്രോളും ബൈസിക്കിള്‍ പട്രോളും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബൈക്കുകളുടെ താക്കോല്‍ വനിതാ റൈഡര്‍മാര്‍ക്ക് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇതിനായി നാല് വനിതാ പോലീസ് സേനാംഗങ്ങള്‍ക്ക് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജില്‍ പരിശീലനം നല്‍കിയിരുന്നു. കണ്ണൂര്‍ സിറ്റി പോലീസിനും കണ്ണൂര്‍ റൂറല്‍ പോലീസിനും രണ്ടു വീതം ബൈക്കുകളും സൈക്കിളികളുമാണ് ജില്ലയിലേക്ക് അനുവദിക്കപ്പെട്ടിടുള്ളത്.
ജനമൈത്രി പോലീസിംഗിന്റെ ഭാഗമായുള്ള ഗൃഹ സന്ദര്‍ശനങ്ങള്‍ക്കും പോലീസ് സ്റ്റേഷന് ബീറ്റുകള്ക്കുമാണ് പിങ്ക് ബൈക്ക് പട്രോളും ബൈസിക്കിള്‍ പട്രോളും ഉപയോഗപ്പെടുത്തുക. ഉത്തര മേഖല ഐജി അശോക് യാദവ് , കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. സേതുരാമന്, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ, കണ്ണൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ തുടങ്ങിയവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
previous post